അവിടുന്നു നിന്‍റെ അകൃത്യങ്ങള്‍ ക്ഷമിക്കുന്നു; നിന്‍റെ രോഗങ്ങള്‍ സുഖപ്പെടുത്തുന്നു.
അവിടുന്നു നിന്‍റെ ജീവനെ പാതാളത്തില്‍നിന്നു രക്ഷിക്കുന്നു;
അവിടുന്നു സ്നേഹവും കരുണയുംകൊണ്ടു നിന്നെ കിരീടമണിയിക്കുന്നു.
നിന്‍റെ യൗവനം കഴുകന്റേ തുപോലെ നവീകരിക്കപ്പെടാന്‍വേണ്ടി, നിന്‍റെ ജീവിതകാലമത്രയും നിന്നെ സംതൃപ്തനാക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 103 : 3-5