കര്‍ത്താവേ, എന്നോടു കൃപതോന്നണമേ! എന്നെ എഴുന്നേല്പിക്കണമേ!ഞാന്‍ അവരോടു പകരംചോദിക്കട്ടെ!
സങ്കീര്‍ത്തനങ്ങള്‍ 37 : 23
മനുഷ്യന്റെ പാദങ്ങളെനയിക്കുന്നതു കര്‍ത്താവാണ്; തനിക്കു പ്രീതികരമായി ചരിക്കുന്നവനെ അവിടുന്നു സുസ്ഥിരനാക്കും.
ഏശയ്യാ 43 : 14-16
നിങ്ങളുടെ രക്ഷകനും ഇസ്രായേലിന്‍റെ പരിശുദ്ധനുമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങള്‍ക്കുവേണ്ടി ഞാന്‍ ബാബിലോണിലേക്ക് ആളയക്കുകയും, എല്ലാ പ്രതിബന്ധങ്ങളും തകര്‍ക്കുകയും ചെയ്യും. കല്‍ദായരുടെ വിജയാട്ടഹാസം വിലാപമായിത്തീരും.ഇസ്രായേലിന്‍റെ സ്രഷ്ടാവും നിങ്ങളുടെ രാജാവും […]
ഏശയ്യാ 43 : 19
ഇതാ, ഞാന്‍ പുതിയ ഒരു കാര്യം ചെയ്യുന്നു. അതു മുളയെടുക്കുന്നതു നിങ്ങള്‍ അറിയുന്നില്ലേ? ഞാന്‍ വിജനദേശത്ത് ഒരു പാതയും മരുഭൂമിയില്‍ നദികളും ഉണ്ടാക്കും.
സങ്കീര്‍ത്തനങ്ങള്‍ 110 : 5
കര്‍ത്താവു നിന്‍റെ വലത്തുവശത്തുണ്ട്;
ഏശയ്യാ 43 : 4
നീ എനിക്കു വിലപ്പെട്ടവനും ബഹുമാന്യനും പ്രിയങ്കരനും ആയതുകൊണ്ട് നിനക്കു പകരമായി മനുഷ്യരെയും നിന്‍റെ ജീവനു പകരമായി ജനതകളെയും ഞാന്‍ നല്‍കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 91 : 4
തന്‍റെ തൂവലുകള്‍കൊണ്ട് അവിടുന്നു നിന്നെ മറച്ചുകൊള്ളും; അവിടുത്തെ ചിറകുകളുടെകീഴില്‍ നിനക്ക് അഭയം ലഭിക്കും; അവിടുത്തെ വിശ്വസ്തത നിനക്കു കവചവും പരിചയും ആയിരിക്കും.
സങ്കീര്‍ത്തനങ്ങള്‍ 86 : 13
എന്നോട് അങ്ങു കാണിക്കുന്ന കാരുണ്യം വലുതാണ്; പാതാളത്തിന്റെ ആഴത്തില്‍നിന്ന് അവിടുന്ന് എന്റെ പ്രാണനെ രക്ഷിച്ചു.
സങ്കീര്‍ത്തനങ്ങള്‍ 18 : 30
ദൈവത്തിന്‍റെ മാര്‍ഗം അവികലമാണ്; കര്‍ത്താവിന്‍റെ വാഗ്ദാനം നിറവേറും; തന്നില്‍ അഭയം തേടുന്നവര്‍ക്ക് അവിടുന്നു പരിചയാണ്.സങ്കീര്‍ത്തനങ്ങള്‍ 18 : 30
സങ്കീര്‍ത്തനങ്ങള്‍ 18 : 32
അവിടുന്നു ശക്തികൊണ്ട് എന്റെ അരമുറുക്കുന്നു; എന്റെ മാര്‍ഗം സുരക്ഷിതമാക്കുന്നു.