ഭയഭക്തിജനകവും അത്ഭുതകരവുമായി എന്നെ സൃഷ്ടിച്ചതിനാല് ഞാന്‍ അങ്ങയെ സ്തുതിക്കുന്നു; അങ്ങയുടെ പ്രവൃത്തികള്‍ വിസ്മയനീയമാണ്.
1 പത്രോസ് 5 : 10
നിങ്ങളെ ക്രിസ്തുവില്‍ തന്റെ നിത്യമഹത്വത്തിലേക്ക് വിളിച്ച സകല കൃപയുടെയും ദൈവം, അല്പകാലത്തെ നിങ്ങളുടെ കഷ്ടപ്പാടുകള്‍ക്കുശേഷം നിങ്ങളെ പൂര്‍ണ്ണരാക്കുകയും സ്ഥിരീകരിക്കുകയും ശക്തിപ്പെടുത്തുകയും ഉറപ്പിക്കുകയും ചെയ്യും.
റോമാ 12 : 2
നിങ്ങള്‍ ഈ ലോകത്തിന് അനുരൂപരാകാതെ, ദൈവഹിതം എന്തെന്നും നല്ലതും പ്രീതികരവും പൂര്ണ്ണവുമായത് എന്തെന്നും വിവേചിച്ചറിയാന്‍ നിങ്ങളുടെ മനസ്സ് നവീകരിച്ച് രൂപാന്തരപ്പെടുവിന്‍.
ഫിലിപ്പി 1 : 6
നിങ്ങളില്‍ സത്പ്രവൃത്തി ആരംഭിച്ചവന് യേശുക്രിസ്തുവിന്റെ ദിവസംവരെ അത് പൂര്‍ത്തിയാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
ഹെബ്രായര്‍ 12 : 1
നമുക്കു മുന്പില് വെച്ചിരിക്കുന്ന ഓട്ടം പ്രത്യാശയോടെയും സ്ഥിരതയോടെയും ഓടിത്തീര്‍ക്കാം.
റോമാ 8 : 31
ദൈവം നമ്മുടെ പക്ഷത്തെങ്കില്‍ ആര് നമുക്ക് എതിര് നില്ക്കും?
എഫേസോസ് 4 : 32
നിങ്ങള്‍ പരസ്പരം ദയയും അനുകമ്പയും ഉള്ളവരായിരിക്കുവിന്‍; ക്രിസ്തുവിലൂടെ ദൈവം നിങ്ങളോട് ക്ഷമിച്ചതുപോലെ പരസ്പരം ക്ഷമിക്കുവിന്‍.
സങ്കീര്‍ത്തനങ്ങള്‍ 103 : 8
കര്‍ത്താവ് കാരുണ്യവാനും ദയാമയനുമാണ്; ക്ഷമാശീലനും സ്നേഹസമ്പന്നനുമാണ്.
മത്തായി 5 : 8
ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്; എന്തെന്നാല്‍, അവര്‍ ദൈവത്തെ കാണും.
യാക്കോബ് 1 : 17
ഉത്തമമായ എല്ലാ ദാനങ്ങളും പൂര്‍ണ്ണമായ എല്ലാ വരങ്ങളും ഉപരിയില്നിന്നാണ്; പ്രകാശങ്ങളുടെ പിതാവിങ്കല്നിന്നാണ് അവ ഇറങ്ങിവരുന്നത്.
ലൂക്കാ 6 : 36
നിങ്ങളുടെ സ്വര്‍ഗ്ഗീയപിതാവ് കാരുണ്യവാനായിരിക്കുന്നതുപോലെ നിങ്ങളും കാരുണ്യമുള്ളവരായിരിക്കുവിന്.
1 യോഹന്നാന് 3 : 1
കണ്ടാലും, എത്ര വലിയ സ്നേഹമാണ് പിതാവ് നമുക്കു നല്‍കിയിരിക്കുന്നത്! ദൈവമക്കളെന്ന് നാം വിളിക്കപ്പെടുന്നു; നാം അങ്ങനെതന്നെയാണ്.