സങ്കീര്‍ത്തനങ്ങള്‍ 3 : 3-4

കര്‍ത്താവേ, അങ്ങാണ് എന്‍റെ രക്ഷാകവചവും എന്‍റെ മഹത്വവും;എന്നെ ശിരസ്സുയര്‍ത്തി നിറുത്തുന്നതും അവിടുന്നുതന്നെ.ഉച്ചത്തില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്നു; തന്‍റെ വിശുദ്ധപര്‍വതത്തില്‍ നിന്ന് അവിടുന്ന് എനിക്ക് ഉത്തരമരുളുന്നു.

ഏശയ്യാ 60 : 19

പകല്‍ സൂര്യനായിരിക്കുകയില്ല ഇനി നിനക്കു പ്രകാശം തരുക; നിനക്കു പ്രകാശംനല്‍കാന്‍ രാത്രിയില്‍ ചന്ദ്രനായിരിക്കുകയില്ല പ്രശോഭിക്കുന്നത്. കര്‍ത്താവായിരിക്കും നിന്‍റെ നിത്യമായ പ്രകാശം; നിന്‍റെ ദൈവമായിരിക്കും നിന്‍റെ മഹത്വം.

ഏശയ്യാ 51 : 12

ഞാന്‍ തന്നെ നിന്നെ ആശ്വസിപ്പിക്കുന്നവന്‍. മരണമുള്ള മനുഷ്യനെയും തൃണസദൃശനായ മനുഷ്യ സന്തതിയെയും നീ എന്തിനു ഭയപ്പെടണം?

ഹഗ്‌ഗായി 2 : 23

അന്നു ഞാന്‍ നിന്നെ എന്‍റെ മുദ്രമോതിരം പോലെയാക്കും. എന്തെന്നാല്‍, ഞാന്‍ നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു – സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു.

സഖറിയാ 2 : 5

ഞാന്‍ അതിനു ചുറ്റും അഗ്നി കൊണ്ടുള്ള കോട്ടയായിരിക്കും. ഞാന്‍ അതിന്‍റെ മധ്യത്തില്‍ അതിന്‍റെ മഹത്വമായിരിക്കും – കര്‍ത്താവ് അരുളിച്ചെയ്യുന്നു.

മത്തായി 11 : 28-30

അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്‍റെ അടുക്കല്‍ വരുവിന്‍;ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്‍റെ നുകം വഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍, നിങ്ങള്‍ക്ക് […]

ഏശയ്യാ 43 : 14-16

നിങ്ങളുടെ രക്ഷകനും ഇസ്രായേലിന്‍റെ പരിശുദ്ധനുമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങള്‍ക്കുവേണ്ടി ഞാന്‍ ബാബിലോണിലേക്ക് ആളയക്കുകയും, എല്ലാ പ്രതിബന്ധങ്ങളും തകര്‍ക്കുകയും ചെയ്യും. കല്‍ദായരുടെ വിജയാട്ടഹാസം വിലാപമായിത്തീരും.ഇസ്രായേലിന്‍റെ സ്രഷ്ടാവും നിങ്ങളുടെ രാജാവും […]

ഏശയ്യാ 43 : 19

ഇതാ, ഞാന്‍ പുതിയ ഒരു കാര്യം ചെയ്യുന്നു. അതു മുളയെടുക്കുന്നതു നിങ്ങള്‍ അറിയുന്നില്ലേ? ഞാന്‍ വിജനദേശത്ത് ഒരു പാതയും മരുഭൂമിയില്‍ നദികളും ഉണ്ടാക്കും.