ഏശയ്യാ 43 : 4

നീ എനിക്കു വിലപ്പെട്ടവനും ബഹുമാന്യനും പ്രിയങ്കരനും ആയതുകൊണ്ട് നിനക്കു പകരമായി മനുഷ്യരെയും നിന്‍റെ ജീവനു പകരമായി ജനതകളെയും ഞാന്‍ നല്‍കുന്നു.

സങ്കീര്‍ത്തനങ്ങള്‍ 91 : 4

തന്‍റെ തൂവലുകള്‍കൊണ്ട് അവിടുന്നു നിന്നെ മറച്ചുകൊള്ളും; അവിടുത്തെ ചിറകുകളുടെകീഴില്‍ നിനക്ക് അഭയം ലഭിക്കും; അവിടുത്തെ വിശ്വസ്തത നിനക്കു കവചവും പരിചയും ആയിരിക്കും.

സങ്കീര്‍ത്തനങ്ങള്‍ 18 : 30

ദൈവത്തിന്‍റെ മാര്‍ഗം അവികലമാണ്; കര്‍ത്താവിന്‍റെ വാഗ്ദാനം നിറവേറും; തന്നില്‍ അഭയം തേടുന്നവര്‍ക്ക് അവിടുന്നു പരിചയാണ്.സങ്കീര്‍ത്തനങ്ങള്‍ 18 : 30

ജറെമിയാ 38 : 20

ജറെമിയാ പറഞ്ഞു: നിന്നെ അവര്‍ക്ക് ഏല്‍പിച്ചുകൊടുക്കുകയില്ല. ഞാന്‍ നിന്നോടു പറയുന്ന കര്‍ത്താവിന്‍റെ വാക്കു കേള്‍ക്കുക. നിനക്കു ശുഭം ഭവിക്കും. നിന്‍റെ ജീവന്‍ സുരക്ഷിതമായിരിക്കും.

മത്തായി 7 : 8

ചോദിക്കുന്ന ഏവനും ലഭിക്കുന്നു; അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു; മുട്ടുന്നവനു തുറന്നുകിട്ടുകയും ചെയ്യുന്നു.

നെഹമിയാ 6 : 9

ജോലി ചെയ്യാനാവാത്തവിധം ഞങ്ങളുടെ കരങ്ങള്‍ തളര്‍ന്നുപോകും എന്നു കരുതി അവര്‍ ഞങ്ങളെ ഭയപ്പെടുത്താന്‍ ഉദ്യമിച്ചു. ദൈവമേ, അവിടുന്ന് ഇപ്പോള്‍ എന്‍റെ കരങ്ങള്‍ ശക്തിപ്പെടുത്തണമേ!