എന്‍റെ കൈ എന്നും അവനോടൊത്തുണ്ടായിരിക്കും. എന്‍റെ ഭുജം അവനു ശക്തി നല്‍കും.
ശത്രു അവനെ തോല്‍പിക്കുകയില്ല; ദുഷ്ടന്‍ അവന്‍റെ മേല്‍ പ്രാബല്യം നേടുകയില്ല;
അവന്‍റെ ശത്രുവിനെ അവന്‍റെ മുന്‍പില്‍ വച്ചുതന്നെ ഞാന്‍ തകര്‍ക്കും; അവന്‍റെ വൈരികളെ ഞാന്‍ നിലംപതിപ്പിക്കും.
എന്‍റെ വിശ്വസ്തതയും കാരുണ്യവും അവനോടുകൂടെ ഉണ്ടായിരിക്കും; എന്‍റെ നാമത്തില്‍ അവന്‍ ശിരസ്സുയര്‍ത്തിനില്‍ക്കും.
ഞാന്‍ അവന്‍റെ അധികാരം സമുദ്രത്തിന്‍മേലും അവന്‍റെ ആധിപത്യം നദികളുടെമേലും വ്യാപിപ്പിക്കും.
അവന്‍ എന്നോട്, എന്‍റെ പിതാവുംഎന്‍റെ ദൈവവും എന്‍റെ രക്ഷാശിലയും അവിടുന്നാണ് എന്ന് ഉച്ചത്തില്‍ ഉദ്ഘോഷിക്കും.
ഞാന്‍ അവനെ എന്‍റെ ആദ്യജാതനും ഭൂമിയിലെ രാജാക്കന്‍മാരില്‍ അത്യുന്നതനും ആക്കും.
എന്‍റെ കരുണ എപ്പോഴും അവന്‍റെ മേല്‍ ഉണ്ടായിരിക്കും; അവനോടുള്ള എന്‍റെ ഉടമ്പടി അചഞ്ചലമായി നിലനില്‍ക്കും.
സങ്കീര്‍ത്തനങ്ങള്‍ 89 : 21-28