പര്‍വതങ്ങളിലേക്കു ഞാന്‍ കണ്ണുകള്‍ ഉയര്‍ത്തുന്നു; എനിക്കു സഹായം എവിടെ നിന്നു വരും?
എനിക്കു സഹായം കര്‍ത്താവില്‍നിന്നു വരുന്നു; ആകാശവും ഭൂമിയും സൃഷ്ടിച്ച കര്‍ത്താവില്‍നിന്ന്.
നിന്‍റെ കാല്‍ വഴുതാന്‍ അവിടുന്നു സമ്മതിക്കുകയില്ല; നിന്നെ കാക്കുന്നവന്‍ ഉറക്കം തൂങ്ങുകയില്ല.
ഇസ്രായേലിന്‍റെ പരിപാലകന്‍ മയങ്ങുകയില്ല; ഉറങ്ങുകയുമില്ല.
കര്‍ത്താവാണു നിന്‍റെ കാവല്‍ക്കാരന്‍; നിനക്കു തണലേകാന്‍ അവിടുന്നു നിന്‍റെ വലത്തുഭാഗത്തുണ്ട്.
പകല്‍ സൂര്യനോ രാത്രി ചന്ദ്രനോനിന്നെ ഉപദ്രവിക്കുകയില്ല.
സകല തിന്‍മകളിലുംനിന്നു കര്‍ത്താവ്നിന്നെ കാത്തുകൊള്ളും;
അവിടുന്നു നിന്‍റെ ജീവന്‍ സംരക്ഷിക്കും.
കര്‍ത്താവു നിന്‍റെ വ്യാപാരങ്ങളെ ഇന്നുമെന്നേക്കും കാത്തുകൊള്ളും.
സങ്കീര്‍ത്തനങ്ങള്‍ 121 : 1-8