അവിടുന്നു ഹൃദയം തകര്‍ന്നവരെ സൗഖ്യപ്പെടുത്തുകയും അവരുടെ മുറിവുകള്‍ വച്ചുകെട്ടുകയും ചെയ്യുന്നു.
തോബിത് 4 : 19
ദൈവമായ കര്‍ത്താവിനെ എപ്പോഴും വാഴ്ത്തുക; നിന്‍റെ പാതകള്‍ നേരേയാകാനും നീ നിനയ്ക്കുന്ന കാര്യങ്ങള്‍ ശുഭമായി ഭവിക്കാനും അവിടുത്തോടു പ്രാര്‍ഥിക്കുക. ജനതകള്‍ക്കു ജ്ഞാനം നല്‍കപ്പെട്ടിട്ടില്ല. കര്‍ത്താവാണ് എല്ലാ നന്‍മയും […]
ഏശയ്യാ 45 : 2-6
ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും.നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്‍റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന് അന്ധകാരത്തിലെ […]
സുഭാഷിതങ്ങള്‍ 16 : 3
നിന്‍റെ പ്രയത്നം കര്‍ത്താവില്‍ അര്‍പ്പിക്കുക; നിന്‍റെ പദ്ധതികള്‍ ഫലമണിയും.
2 ദിനവൃത്താന്തം 7 : 15
ഇവിടെ നിന്നുയരുന്ന പ്രാര്‍ഥനകള്‍ക്കുനേരേ എന്റെ കണ്ണും കാതും ജാഗരൂകമായിരിക്കും.
സുഭാഷിതങ്ങള്‍ 23 : 18
തീര്‍ച്ചയായും നിനക്കൊരു ഭാവിയുണ്ട്; നിന്‍റെ പ്രതീക്ഷയ്ക്കു ഭംഗം നേരിടുകയില്ല.