സങ്കീര്‍ത്തനങ്ങള്‍ 54 : 1-7

ദൈവമേ, അങ്ങയുടെ നാമത്താല്‍ എന്നെ രക്ഷിക്കണമേ! അങ്ങയുടെ ശക്തിയില്‍ എനിക്കുനീതി നടത്തിത്തരണമേ!
ദൈവമേ, എന്‍റെ പ്രാര്‍ഥന കേള്‍ക്കണമേ! എന്‍റെ അധരങ്ങളില്‍നിന്ന് ഉതിരുന്ന വാക്കുകള്‍ ശ്രദ്ധിക്കണമേ!
അഹങ്കാരികള്‍ എന്നെ എതിര്‍ക്കുന്നു; നിര്‍ദയര്‍ എന്നെ വേട്ടയാടുന്നു; അവര്‍ക്കു ദൈവചിന്തയില്ല.
ഇതാ, ദൈവമാണ് എന്‍റെ സഹായകന്‍, കര്‍ത്താവാണ് എന്‍റെ ജീവന്‍താങ്ങി നിര്‍ത്തുന്നവന്‍.
അവിടുന്ന് എന്‍റെ ശത്രുക്കളോടു തിന്‍മകൊണ്ടു പകരംവീട്ടും; അങ്ങയുടെ വിശ്വസ്തതയാല്‍ അവരെ സംഹരിച്ചുകളയണമേ!
ഞാന്‍ അങ്ങേക്കു ഹൃദയപൂര്‍വം ബലി അര്‍പ്പിക്കും; കര്‍ത്താവേ, അങ്ങയുടെ ശ്രേഷ്ഠമായ നാമത്തിനു ഞാന്‍ നന്ദിപറയും.
അങ്ങ് എന്നെ എല്ലാ കഷ്ടതകളിലും നിന്നു മോചിപ്പിച്ചു; ശത്രുക്കളുടെ പരാജയം എന്‍റെ കണ്ണുകള്‍ കണ്ടു.