ജ്ഞാനം  1  : 6

ജ്ഞാനം കരുണാമയമാണ്; എന്നാല്‍, ദൈവദൂഷണം പറയുന്നവനെ വെറുതെ വിടുകയില്ല. ദൈവം മനസ്സിന്‍റെ സൂക്ഷ്മ വ്യാപാരങ്ങളെ അറിയുന്നവനും ഹൃദയത്തെയഥാര്‍ഥമായി നിരീക്ഷിക്കുന്നവനും, നാവില്‍നിന്ന് ഉതിരുന്നത് കേള്‍ക്കുന്നവനും ആണ്.    

ഏശയ്യാ  41  : 13     

നിന്‍റെ ദൈവവും കര്‍ത്താവുമായ ഞാന്‍ നിന്‍റെ വലത്തുകൈ പിടിച്ചിരിക്കുന്നു. ഞാനാണു പറയുന്നത്, ഭയപ്പെടേണ്ടാ. ഞാന്‍ നിന്നെ സഹായിക്കും.    

ഏശയ്യാ  41  : 10     

ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്‍റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്‍റെ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെതാങ്ങിനിര്‍ത്തും.    

1 പത്രോസ്  5  : 6     

ദൈവത്തിന്‍റെ ശക്തമായ കരത്തിന്‍കീഴില്‍, നിങ്ങള്‍ താഴ്മയോടെ നില്‍ക്കുവിന്‍. അവിടുന്നു തക്കസമയത്തു നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടുത്തെ ഏല്‍പിക്കുവിന്‍. അവിടുന്നു നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവാണ്.    

തോബിത്  7  : 17     

സാറായെ അങ്ങോട്ടു നയിച്ചു. സാറാ കരയാന്‍ തുടങ്ങി. അപ്പോള്‍ അമ്മ അവളെ ആശ്വസിപ്പിച്ചുകൊണ്ടു പറഞ്ഞു: കുഞ്ഞേ, ധൈര്യമായിരിക്കുക. സ്വര്‍ഗത്തിന്‍റെയും ഭൂമിയുടെയും കര്‍ത്താവ് നിന്‍റെ ദുഃഖം അകറ്റി സന്തോഷമേകും. […]

ജറെമിയാ  31  : 16     

കര്‍ത്താവ് അരുളിച്ചെയ്യുന്നു: കരച്ചില്‍ നിര്‍ത്തി കണ്ണീര്‍ തുടയ്ക്കൂ. നിന്‍റെ യാതനകള്‍ക്കു പ്രതിഫലം ലഭിക്കും; ശത്രുക്കളുടെ ദേശത്തുനിന്ന് അവര്‍ തിരികെ വരും കര്‍ത്താവ് അരുളിച്ചെയ്യുന്നു. നിന്‍റെ ഭാവി പ്രത്യാശാഭരിതമാണ്.   […]

1 ദിനവൃത്താന്തം  4  : 10     

അവന്‍ ഇസ്രായേലിന്‍റെ ദൈവത്തോടു പ്രാര്‍ഥിച്ചു: ദൈവമേ, അങ്ങ് എന്നെ അനുഗ്രഹിച്ച് എന്‍റെ അതിരുകള്‍ വിസ്തൃതമാക്കണമേ! അങ്ങയുടെ കരം എന്നോടുകൂടെ ആയിരിക്കുകയും വിപത്തുകളില്‍ എന്നെ കാത്തുകൊള്ളുകയുംചെയ്യണമേ! അവന്‍റെ പ്രാര്‍ഥന […]