നിയമാവര്‍ത്തനം 28 : 7

നിനക്കെതിരേ വരുന്ന ശത്രുക്കളെ നിന്‍റെ മുന്‍പില്‍ വച്ചു കര്‍ത്താവു തോല്‍പിക്കും. നിനക്കെതിരായി അവര്‍ ഒരു വഴിയിലൂടെ വരും; ഏഴു വഴിയിലൂടെ പലായനം ചെയ്യും.

ഏശയ്യാ 54 : 17

കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിന്നെ ഉപദ്രവിക്കാന്‍ ഉണ്ടാക്കിയ ഒരായുധവും ഫലപ്രദമാവുകയില്ല. നിനക്കെതിരേ വിധി പ്രസ്താവിക്കുന്ന എല്ലാ നാവുകളെയും നീ ഖണ്ഡിക്കും; കര്‍ത്താവിന്‍റെ ദാസരുടെ പൈതൃകവും എന്‍റെ നീതിനടത്തലുമാണ് ഇത്.

മര്‍ക്കോസ്‌ 11 : 24

അതിനാല്‍, ഞാന്‍ പറയുന്നു: പ്രാര്‍ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും ലഭിക്കുമെന്നു വിശ്വസിക്കുവിന്‍; നിങ്ങള്‍ക്കു ലഭിക്കുകതന്നെ ചെയ്യും.

ജറെമിയാ 31 : 16

കര്‍ത്താവ് അരുളിച്ചെയ്യുന്നു: കരച്ചില്‍ നിര്‍ത്തി കണ്ണീര്‍ തുടയ്ക്കൂ. നിന്‍റെ യാതനകള്‍ക്കു പ്രതിഫലം ലഭിക്കും; ശത്രുക്കളുടെ ദേശത്തുനിന്ന് അവര്‍ തിരികെ വരും – കര്‍ത്താവ് അരുളിച്ചെയ്യുന്നു. നിന്‍റെ ഭാവി […]

ഏശയ്യാ 43 : 14

നിങ്ങളുടെ രക്ഷകനും ഇസ്രായേലിന്‍റെ പരിശുദ്ധനുമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങള്‍ക്കുവേണ്ടി ഞാന്‍ ബാബിലോണിലേക്ക് ആളയക്കുകയും, എല്ലാ പ്രതിബന്ധങ്ങളും തകര്‍ക്കുകയും ചെയ്യും. കല്‍ദായരുടെ വിജയാട്ടഹാസം വിലാപമായിത്തീരും.

ജറെമിയാ 1 : 19

അവര്‍ നിന്നോടു യുദ്ധം ചെയ്യും; എന്നാല്‍ വിജയിക്കുകയില്ല; നിന്‍റെ രക്ഷയ്ക്കു ഞാന്‍ കൂടെയുണ്ട് എന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു.

2 രാജാക്കന്‍മാര്‍ 20 : 5

നീ മടങ്ങിച്ചെന്ന് എന്‍റെ ജനത്തിന്‍റെ രാജാവായ ഹെസക്കിയായോട് അവന്‍റെ പിതാവായ ദാവീദിന്‍റെ ദൈവമായ കര്‍ത്താവ് ഇപ്രകാരം അറിയിക്കുന്നു എന്നു പറയുക: ഞാന്‍ നിന്‍റെ കണ്ണീര്‍ കാണുകയും പ്രാര്‍ഥന […]