സങ്കീര്‍ത്തനങ്ങള്‍ 28 : 7

കര്‍ത്താവ് എന്‍റെ ശക്തിയും എന്‍റെ പരിചയുമാണ്; എന്‍റെ ഹൃദയം അവിടുത്തേല്‍ ആശ്രയിച്ചു, എനിക്കു സഹായം ലഭിക്കുകയും ചെയ്തു. അതുകൊണ്ട് എന്‍റെ ഹൃദയം ആനന്ദിക്കുന്നു; എന്‍റെ ഗാനത്താല്‍ ഞാന്‍ […]

കൊളോസോസ് 3 : 15

ക്രിസ്തുവിന്‍റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെ ഭരിക്കട്ടെ; അതിലേക്കാണ് നിങ്ങള്‍ ഒരേ ശരീരമായി വിളിക്കപ്പെട്ടത്. നിങ്ങള്‍ നന്ദിയുള്ളവരായിരിക്കുവിന്‍.

മത്തായി 5 : 16

മനുഷ്യര്‍ നിങ്ങളുടെ സത്പ്രവൃത്തികള്‍ കണ്ട്, സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുന്‍പില്‍ പ്രകാശിക്കട്ടെ.

സെഫാനിയാ 3 : 17

നിന്‍റെ ദൈവമായ കര്‍ത്താവ് നിന്‍റെ മധ്യത്തിലുണ്ട്; വിജയം നല്‍കുന്ന ശക്തനായ രക്ഷകനാണ് അവിടുന്ന്. അവിടുന്ന് ആനന്ദത്തോടെ നിന്നെ നോക്കി സന്തോഷിക്കും; തന്‍റെ സ്നേഹത്തില്‍ നിന്നെ ആശ്വസിപ്പിക്കും.

എഫേസോസ് 3 : 20

നമ്മില്‍ പ്രവര്‍ത്തിക്കുന്ന തന്‍റെ ശക്തിയാല്‍, നാം ചോദിക്കുന്നതിലും ചിന്തിക്കുന്നതിലും എത്രയോ ഉപരിയായി എല്ലാം ചെയ്യാന്‍ കഴിവുള്ളവനാണ് ദൈവം.