നിങ്ങള്‍ എന്നില്‍ സമാധാനം കണ്ടെത്തേണ്ടതിനാണ് ഞാന്‍ ഇതു നിങ്ങളോടു പറഞ്ഞത്. ലോകത്തില്‍ നിങ്ങള്‍ക്കു ഞെരുക്കമുണ്ടാകും. എങ്കിലും ധൈര്യമായിരിക്കുവിന്‍; ഞാന്‍ ലോകത്തെ കീഴടക്കിയിരിക്കുന്നു.
സുഭാഷിതങ്ങള്‍ 11 : 25
ഉദാരമായി ദാനം ചെയ്യുന്നവന് സമ്പന്നനാകും; ദാഹജലം കൊടുക്കുന്നവന് ദാഹജലം കിട്ടും.
1 ദിനവൃത്താന്തം 28 : 8
അതിനാല്‍ ഇസ്രായേലിന്റെ കര്‍ത്താവിന്റെ സമൂഹത്തിനു മുന്പില് നമ്മുടെ ദൈവം കേള്‍ക്കേ ഞാന്‍ പറയുന്നു: ഐശ്വര്യപൂര്‍ണമായ ഈ ദേശം അനുഭവിക്കാനും നിങ്ങള്‍ക്കുശേഷം നിങ്ങളുടെ മക്കള്‍ ഇതിനെ ശാശ്വതമായി അവകാശപ്പെടുത്താനും […]
ജ്ഞാനം 1 : 2
അവിടുത്തെ പരീക്ഷിക്കാത്തവര്‍ അവിടുത്തെ കണ്ടെത്തുന്നു; അവിടുത്തെ അവിശ്വസിക്കാത്തവര്‍ക്ക് അവിടുന്ന് തന്നെത്തന്നെ വെളിപ്പെടുത്തുന്നു.
സുഭാഷിതങ്ങള്‍ 20 : 5
മനസ്സിലുള്ള ആലോചന അഗാധമായ ജലം പോലെയാണ്; ഉള്ക്കാഴ്ചയുള്ളവന് അതു കോരിയെടുക്കാം.
സുഭാഷിതങ്ങള്‍ 29 : 14
ദരിദ്രര്‍ക്കു നീതി ഉറപ്പുവരുത്തുന്ന രാജാവിന്റെ സിംഹാസനം ഉറച്ചുനില്‍ക്കും.
സങ്കീര്‍ത്തനങ്ങള്‍ 51 : 17
ഉരുകിയ മനസ്സാണു ദൈവത്തിനു സ്വീകാര്യമായ ബലി; ദൈവമേ, നുറുങ്ങിയ ഹൃദയത്തെ അങ്ങു നിരസിക്കുകയില്ല.
മര്‍ക്കോസ് 9 : 23
യേശു പറഞ്ഞു: കഴിയുമെങ്കിലെന്നോ! വിശ്വസിക്കുന്നവന് എല്ലാക്കാര്യങ്ങളും സാധിക്കും.
ജറെമിയാ 30 : 17
ഞാന്‍ നിനക്കു വീണ്ടും ആരോഗ്യം നല്‍കും; നിന്റെ മുറിവുകള്‍ സുഖപ്പെടുത്തും. കര്‍ത്താവ് അരുളിച്ചെയ്യുന്നു: അവര്‍ നിന്നെ ഭ്രഷ്ട എന്നും ആരും തിരിഞ്ഞു നോക്കാത്ത സീയോന് എന്നും വിളിച്ചില്ലേ?
സഭാപ്രസംഗകന്‍ 3 : 1
എല്ലാറ്റിനും ഒരു സമയമുണ്ട്. ആകാശത്തിന് കീഴുള്ള സമസ്തകാര്യത്തിനും ഒരവസരമുണ്ട്.