നിശ്ചയമായും നിന്നെ ഞാന്‍ അനുഗ്രഹിക്കുകയും വര്‍ധിപ്പിക്കുകയും ചെയ്യും.
ലൂക്കാ 1 : 35
ദൂതന്‍ മറുപടി പറഞ്ഞു: പരിശുദ്ധാത്മാവ് നിന്‍റെ മേല്‍ വരും; അത്യുന്നതന്‍റെ ശക്തി നിന്‍റെ മേല്‍ ആവസിക്കും.
എസ്തേര്‍ 10:19
എല്ലാറ്റിനെയും ഭരിക്കുന്ന ദൈവമേ, ആശയറ്റവരുടെ ശബ്ദം കേള്‍ക്കണമേ! തിന്‍മ ചെയ്യുന്നവരുടെ കരങ്ങളില്‍നിന്നു ഞങ്ങളെ രക്ഷിക്കണമേ! എന്നെ ഭയത്തില്‍നിന്നു മോചിപ്പിക്കണമേ.
സങ്കീര്‍ത്തനങ്ങള്‍ 89 : 21-28
എന്‍റെ കൈ എന്നും അവനോടൊത്തുണ്ടായിരിക്കും. എന്‍റെ ഭുജം അവനു ശക്തി നല്‍കും.ശത്രു അവനെ തോല്‍പിക്കുകയില്ല; ദുഷ്ടന്‍ അവന്‍റെ മേല്‍ പ്രാബല്യം നേടുകയില്ല;അവന്‍റെ ശത്രുവിനെ അവന്‍റെ മുന്‍പില്‍ വച്ചുതന്നെ […]
എന്നെ വിളിക്കുക, ഞാന്‍ മറുപടി നല്‍കും. നിന്‍റെ ബുദ്ധിക്കതീതമായ മഹത്തും നിഗൂഢവുമായ കാര്യങ്ങള്‍ ഞാന്‍ നിനക്കു വെളിപ്പെടുത്തും.
റൂത്ത് 2 : 12
നിന്‍റെ പ്രവൃത്തികള്‍ക്കു കര്‍ത്താവ് പ്രതിഫലം നല്‍കും. നീ അഭയം പ്രാപിച്ചിരിക്കുന്ന ഇസ്രായേലിന്‍റെ ദൈവമായ കര്‍ത്താവ് നിന്നെ സമൃദ്ധമായി അനുഗ്രഹിക്കും.
ഏശയ്യാ 41 : 9-13
നീ എന്‍റെ ദാസനാണ്. ഞാന്‍ നിന്നെ തിരഞ്ഞെടുത്തു; ഇനി ഒരിക്കലും ഉപേക്ഷിക്കുകയില്ല എന്നു പറഞ്ഞുകൊണ്ട് ഭൂമിയുടെ അതിര്‍ത്തികളില്‍ നിന്നു ഞാന്‍ നിന്നെ തിരഞ്ഞെടുത്തു; വിദൂരദിക്കുകളില്‍ നിന്നു ഞാന്‍ […]
ഉല്‍പത്തി 28 : 15
ഇതാ, ഞാന്‍ നിന്നോടു കൂടെയുണ്ട്. നീ പോകുന്നിടത്തെല്ലാം ഞാന്‍ നിന്നെ കാത്തുരക്ഷിക്കും, നിന്നെ ഈ നാട്ടിലേക്കു തിരിയേ കൊണ്ടുവരും. നിന്നോടു പറഞ്ഞതൊക്കെ നിറവേറ്റുന്നതുവരെ ഞാന്‍ നിന്നെ കൈവിടുകയില്ല.
മത്തായി 7 : 8-11
ചോദിക്കുന്ന ഏവനും ലഭിക്കുന്നു; അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു; മുട്ടുന്നവനു തുറന്നുകിട്ടുകയും ചെയ്യുന്നു.മകന്‍ അപ്പംചോദിച്ചാല്‍ കല്ലു കൊടുക്കുന്ന ആരെങ്കിലും നിങ്ങളില്‍ ഉണ്ടോ?അഥവാ, മീന്‍ ചോദിച്ചാല്‍ പാമ്പിനെ കൊടുക്കുമോ?മക്കള്‍ക്കു നല്ല വസ്തുക്കള്‍ […]
സങ്കീര്‍ത്തനങ്ങള്‍ 86 : 11
കര്‍ത്താവേ, ഞാന്‍ അങ്ങയുടെ സത്യത്തില്‍ നടക്കേണ്ടതിന് അങ്ങയുടെ വഴി എന്നെ പഠിപ്പിക്കണമേ! അങ്ങയുടെ നാമത്തെ ഭയപ്പെടാന്‍ എന്‍റെ ഹൃദയത്തെ ഏകാഗ്രമാക്കണമേ!