ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും.നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്‍റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന് അന്ധകാരത്തിലെ […]
സുഭാഷിതങ്ങള്‍ 16 : 3
നിന്‍റെ പ്രയത്നം കര്‍ത്താവില്‍ അര്‍പ്പിക്കുക; നിന്‍റെ പദ്ധതികള്‍ ഫലമണിയും.
ഉല്‍പത്തി 28 : 3-4
സര്‍വശക്തനായ ദൈവം നിന്നെ അനുഗ്രഹിച്ച്, സമൃദ്ധമായി വര്‍ധിപ്പിച്ച്, നിന്നില്‍ നിന്നു പല ജനതകളെ ഉളവാക്കട്ടെ!അബ്രാഹത്തിന്‍റെ അനുഗ്രഹം നിനക്കും നിന്‍റെ സന്തതികള്‍ക്കുമായി അവിടുന്നു നല്‍കട്ടെ! നീ ഇപ്പോള്‍ പരദേശിയായി […]
സങ്കീര്‍ത്തനങ്ങള്‍ 109 : 28
അവര്‍ ശപിച്ചുകൊള്ളട്ടെ; എന്നാല്‍ അവിടുന്ന് അനുഗ്രഹിക്കണമേ; എന്‍റെ എതിരാളികള്‍ ലജ്ജിതരാകട്ടെ! അങ്ങയുടെ ദാസന്‍ സന്തുഷ്ടനാകട്ടെ! സങ്കീര്‍ത്തനങ്ങള്‍ 109 : 28
മത്തായി 10: 30-31
നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും എണ്ണപ്പെട്ടിരിക്കുന്നു.അതിനാല്‍, ഭയപ്പെടേണ്ടാ. നിങ്ങള്‍ അനേകം കുരുവികളെക്കാള്‍ വിലയുള്ളവരാണല്ലോ. മത്തായി 10 : 30-31
മര്‍ക്കോസ് 1 : 2
ഇതാ, നിനക്കുമുമ്പേ ഞാന്‍ എന്‍റെ ദൂതനെ അയയ്ക്കുന്നു. അവന് നിന്‍റെ വഴി ഒരുക്കും.
സങ്കീര്‍ത്തനങ്ങള്‍ 103 : 3-5
അവിടുന്നു നിന്‍റെ അകൃത്യങ്ങള്‍ ക്ഷമിക്കുന്നു; നിന്‍റെ രോഗങ്ങള്‍ സുഖപ്പെടുത്തുന്നു.അവിടുന്നു നിന്‍റെ ജീവനെ പാതാളത്തില്‍നിന്നു രക്ഷിക്കുന്നു;അവിടുന്നു സ്നേഹവും കരുണയുംകൊണ്ടു നിന്നെ കിരീടമണിയിക്കുന്നു.നിന്‍റെ യൗവനം കഴുകന്റേ തുപോലെ നവീകരിക്കപ്പെടാന്‍വേണ്ടി, നിന്‍റെ […]