ഏശയ്യാ 33 : 2

കര്‍ത്താവേ, ഞങ്ങളോടു കരുണയുണ്ടാകണമേ! ഞങ്ങള്‍ അങ്ങേക്കുവേണ്ടി കാത്തിരിക്കുന്നു. ഓരോ പ്രഭാതത്തിലും ഞങ്ങളുടെ കരവും കഷ്ടതയുടെ കാലത്തു ഞങ്ങളുടെ രക്ഷയും ആയിരിക്കണമേ!

ഏശയ്യാ 41 : 17

ദരിദ്രരും നിരാലംബരും ജലം അന്വേഷിച്ചു കണ്ടെത്താതെ, ദാഹത്താല്‍ നാവു വരണ്ടു പോകുമ്പോള്‍, കര്‍ത്താവായ ഞാന്‍ അവര്‍ക്ക് ഉത്തരമരുളും. ഇസ്രായേലിന്‍റെ ദൈവമായ ഞാന്‍ അവരെ കൈവെടിയുകയില്ല.

ജറെമിയാ 33 : 3

എന്നെ വിളിക്കുക, ഞാന്‍ മറുപടി നല്‍കും. നിന്‍റെ ബുദ്ധിക്കതീതമായ മഹത്തും നിഗൂഢവുമായ കാര്യങ്ങള്‍ ഞാന്‍ നിനക്കു വെളിപ്പെടുത്തും.

ജറെമിയാ 31 : 16

കര്‍ത്താവ് അരുളിച്ചെയ്യുന്നു: കരച്ചില്‍ നിര്‍ത്തി കണ്ണീര്‍ തുടയ്ക്കൂ. നിന്‍റെ യാതനകള്‍ക്കു പ്രതിഫലം ലഭിക്കും; ശത്രുക്കളുടെ ദേശത്തുനിന്ന് അവര്‍ തിരികെ വരും – കര്‍ത്താവ് അരുളിച്ചെയ്യുന്നു. നിന്‍റെ ഭാവി […]