എന്റെ ശത്രുക്കളേ, എന്നെക്കുറിച്ച് ആഹ്ളാദിക്കേണ്ടാ. വീണാലും ഞാന്‍ എഴുന്നേല്ക്കും. ഞാന്‍ ഇരുട്ടിലിരുന്നാലും കര്‍ത്താവ് എന്റെ വെളിച്ചമായിരിക്കും.
യോഹന്നാന് 14 : 18
ഞാന്‍ നിങ്ങളെ അനാഥരായി വിടുകയില്ല. ഞാന്‍ നിങ്ങളുടെ അടുത്തേക്കു വരും.
യോഹന്നാന് 14 : 14
എന്റെ നാമത്തില്‍ നിങ്ങള്‍ എന്നോട് എന്തെങ്കിലും ചോദിച്ചാല്‍ ഞാനതു ചെയ്തുതരും.
സങ്കീര്‍ത്തനങ്ങള്‍ 37 : 24
അവന് വീണേക്കാം, എന്നാല്‍,അതു മാരകമായിരിക്കുകയില്ല; കര്‍ത്താവ് അവന്റെ കൈയില്‍ പിടിച്ചിട്ടുണ്ട്.
സങ്കീര്‍ത്തനങ്ങള്‍ 37 : 18-19
കര്‍ത്താവു നിഷ്കളങ്കരുടെ ദിനങ്ങള്‍ അറിയുന്നു; അവരുടെ അവകാശം ശാശ്വതമായിരിക്കും.അവര്‍ അനര്‍ഥകാലത്തു ലജ്ജിതരാവുകയില്ല; ക്ഷാമകാലത്ത് അവര്‍ക്കു സമൃദ്ധിയുണ്ടാകും.
സങ്കീര്‍ത്തനങ്ങള്‍ 37 : 5
നിന്റെ ജീവിതം കര്‍ത്താവിനു ഭരമേല്പിക്കുക, കര്‍ത്താവില്‍ വിശ്വാസമര്‍പ്പിക്കുക; അവിടുന്നു നോക്കിക്കൊള്ളും.
സങ്കീര്‍ത്തനങ്ങള്‍ 37 : 4
കര്‍ത്താവില്‍ ആനന്ദിക്കുക; അവിടുന്നു നിന്റെ ആഗ്രഹങ്ങള്‍ സാധിച്ചുതരും.
സങ്കീര്‍ത്തനങ്ങള്‍ 94 : 22
എന്നാല്‍, കര്‍ത്താവ് എന്റെ ശക്തികേന്ദ്രമാണ്; എന്റെ ദൈവം എന്റെ അഭയശിലയും.
സങ്കീര്‍ത്തനങ്ങള്‍ 94 : 19
എന്റെ ഹൃദയത്തിന്റെ ആകുലതകള്‍ വര്‍ധിക്കുമ്പോള്‍ അങ്ങ് നല്കുന്ന ആശ്വാസം എന്നെ ഉന്മേഷവാനാക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 27 : 5
ക്ളേശകാലത്ത് അവിടുന്നു തന്റെ ആലയത്തില്‍ എനിക്ക് അഭയംനല്‍കും; തന്റെ കൂടാരത്തിനുള്ളില്‍ എന്നെ ഒളിപ്പിക്കും; എന്നെ ഉയര്‍ന്ന പാറമേല്‍ നിറുത്തും.