മിക്കാ  7  : 8     

എന്‍റെ ശത്രുക്കളേ, എന്നെക്കുറിച്ച് ആഹ്ളാദിക്കേണ്ടാ. വീണാലും ഞാന്‍ എഴുന്നേല്‍ക്കും. ഞാന്‍ ഇരുട്ടിലിരുന്നാലും കര്‍ത്താവ് എന്‍റെ വെളിച്ചമായിരിക്കും.    

സങ്കീര്‍ത്തനങ്ങള്‍ 37 : 18-19

കര്‍ത്താവു നിഷ്കളങ്കരുടെ ദിനങ്ങള്‍ അറിയുന്നു; അവരുടെ അവകാശം ശാശ്വതമായിരിക്കും.അവര്‍ അനര്‍ഥകാലത്തു ലജ്ജിതരാവുകയില്ല; ക്ഷാമകാലത്ത് അവര്‍ക്കു സമൃദ്ധിയുണ്ടാകും.

സങ്കീര്‍ത്തനങ്ങള്‍ 27 : 5

ക്ളേശകാലത്ത് അവിടുന്നു തന്‍റെ ആലയത്തില്‍ എനിക്ക് അഭയംനല്‍കും; തന്‍റെ കൂടാരത്തിനുള്ളില്‍ എന്നെ ഒളിപ്പിക്കും; എന്നെ ഉയര്‍ന്ന പാറമേല്‍ നിറുത്തും.