കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്, ഞാന്‍ ആരെ ഭയപ്പെടണം? കര്‍ത്താവ് എന്റെ ജീവിതത്തിനു കോട്ടയാണ്, ഞാന്‍ ആരെ പേടിക്കണം?എതിരാളികളും ശത്രുക്കളുമായ ദുര്‍വൃത്തര്‍ ദുരാരോപണങ്ങളുമായി എന്നെ ആക്രമിക്കുമ്പോള്‍, അവര്‍തന്നെ […]
റോമാ 12 : 19
പ്രിയപ്പെട്ടവരേ, പ്രതികാരം നിങ്ങള്‍തന്നെ ചെയ്യാതെ, അതു ദൈവത്തിന്റെ ക്രോധത്തിനു വിട്ടേക്കുക. എന്തെന്നാല്‍, ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: പ്രതികാരം എന്റേതാണ്; ഞാന്‍ പകരം വീട്ടും എന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു.
ഏശയ്യാ 26 : 4
കര്‍ത്താവില്‍ എന്നേക്കും ആശ്രയിക്കുവിന്‍; ദൈവമായ കര്‍ത്താവ് ശാശ്വതമായ അഭയശിലയാണ്.
ജറെമിയാ 33 : 3
എന്നെ വിളിക്കുക, ഞാന്‍ മറുപടി നല്‍കും. നിന്റെ ബുദ്ധിക്കതീതമായ മഹത്തും നിഗൂഢവുമായ കാര്യങ്ങള്‍ ഞാന്‍ നിനക്കു വെളിപ്പെടുത്തും.
മത്തായി 17 : 20-21
യേശു പറഞ്ഞു: നിങ്ങളുടെ അല്പവിശ്വാസം കൊണ്ടു തന്നെ. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ മലയോട്, ഇവിടെ നിന്നു മാറി മറ്റൊരു സ്ഥലത്തേക്കു […]
മത്തായി 5 : 3-12
ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്; സ്വര്‍ഗരാജ്യം അവരുടേതാണ്.വിലപിക്കുന്നവര്‍ ഭാഗ്യവാന്മാര്; അവര്‍ ആശ്വസിപ്പിക്കപ്പെടും.ശാന്തശീലര്‍ ഭാഗ്യവാന്മാര്; അവര്‍ ഭൂമി അവകാശമാക്കും.നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്മാര്; അവര്‍ക്കു സംതൃപ്തി ലഭിക്കും.കരുണയുള്ളവര്‍ ഭാഗ്യവാന്മാര്; […]
യോഹന്നാന് 16 : 23
അന്ന് നിങ്ങള്‍ എന്നോട് ഒന്നും ചോദിക്കുകയില്ല. സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ എന്റെ നാമത്തില്‍ പിതാവിനോടു ചോദിക്കുന്നതെന്തും അവിടുന്നു നിങ്ങള്‍ക്കു നല്‍കും.
സുഭാഷിതങ്ങള്‍ 3 : 26
കര്‍ത്താവ് നിന്റെ ആശ്രയമായിരിക്കും; നിന്റെ കാല് കുടുക്കില്‍പ്പെടാതെ അവിടുന്ന് കാത്തുകൊള്ളും.
ഏശയ്യാ 52 : 12
നിങ്ങള്‍ തിടുക്കം കൂട്ടേണ്ടാ; വേഗം ഓടുകയും വേണ്ടാ. കര്‍ത്താവ് നിങ്ങളുടെ മുന്പില് നടക്കും. ഇസ്രായേലിന്റെ ദൈവമായിരിക്കും നിങ്ങളുടെ പിന്‍കാവല്‍ക്കാരന്‍.
1 ദിനവൃത്താന്തം 5 : 20
ദൈവത്തില്‍ വിശ്വാസമര്‍പ്പിക്കുകയും അവിടുത്തെ വിളിച്ചപേക്ഷിക്കുകയും ചെയ്തപ്പോള്‍ അവിടുന്ന് അവരുടെ പ്രാര്‍ഥന കേട്ടു.