ദൈവമായ കര്‍ത്താവ് എന്നെ സഹായിക്കുന്നതിനാല്‍ ഞാന്‍ പതറുകയില്ല. ഞാന്‍ എന്‍റെ മുഖം ശിലാതുല്യമാക്കി. എനിക്കു ലജ്ജിക്കേണ്ടിവരുകയില്ലെന്നു ഞാനറിയുന്നു.
സങ്കീര്‍ത്തനങ്ങള്‍ 3 : 5
ഞാന്‍ ശാന്തമായി കിടന്നുറങ്ങുന്നു, ഉണര്ന്നെഴുന്നേല്ക്കുന്നു; എന്തെന്നാല്‍, ഞാന്‍ കര്‍ത്താവിന്‍റെ കരങ്ങളിലാണ്.
സങ്കീര്‍ത്തനങ്ങള്‍ 56 : 3
ഭയമുണ്ടാകുമ്പോള്‍ ഞാന്‍ അങ്ങയില്‍ ആശ്രയിക്കും.
നിയമാവര്‍ത്തനം 28 : 10-13
കര്‍ത്താവിന്‍റെ നാമം നീ വഹിക്കുന്നതു കാണുമ്പോള്‍ ലോകത്തിലുള്ള സകല മനുഷ്യരും നിന്നെ ഭയപ്പെടും.നിനക്കു നല്‍കുമെന്നു നിന്‍റെ പിതാക്കന്‍മാരോടു ശപഥം ചെയ്തിട്ടുള്ള ദേശത്ത് കര്‍ത്താവു ധാരാളം മക്കളെയും കന്നുകാലികളെയും […]
നിയമാവര്‍ത്തനം 28 : 6
സകല പ്രവൃത്തികളിലും നീ അനുഗൃഹീതനായിരിക്കും.
നിയമാവര്‍ത്തനം 28 : 7
നിനക്കെതിരേ വരുന്ന ശത്രുക്കളെ നിന്‍റെ മുന്‍പില്‍ വച്ചു കര്‍ത്താവു തോല്‍പിക്കും. നിനക്കെതിരായി അവര്‍ ഒരു വഴിയിലൂടെ വരും; ഏഴു വഴിയിലൂടെ പലായനം ചെയ്യും.
ജോബ് 42 : 2
അങ്ങേക്കെല്ലാം സാധിക്കുമെന്നും അങ്ങയുടെ യാതൊരു ഉദ്ദേശ്യവും തടയാനാവുകയില്ലെന്നും ഞാനറിയുന്നു.
ഏശയ്യാ 41 : 13
നിന്‍റെ ദൈവവും കര്‍ത്താവുമായ ഞാന്‍ നിന്‍റെ വലത്തുകൈ പിടിച്ചിരിക്കുന്നു. ഞാനാണു പറയുന്നത്, ഭയപ്പെടേണ്ടാ. ഞാന്‍ നിന്നെ സഹായിക്കും.
മര്‍ക്കോസ് 11 : 24
അതിനാല്‍, ഞാന്‍ പറയുന്നു: പ്രാര്‍ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും ലഭിക്കുമെന്നു വിശ്വസിക്കുവിന്‍; നിങ്ങള്‍ക്കു ലഭിക്കുകതന്നെ ചെയ്യും.
സങ്കീര്‍ത്തനങ്ങള്‍ 94 : 18-19
എന്‍റെ കാല്‍ വഴുതുന്നു എന്നു ഞാന്‍ വിചാരിച്ചപ്പോഴേക്കും കര്‍ത്താവേ, അങ്ങയുടെ കാരുണ്യം എന്നെ താങ്ങിനിര്‍ത്തി.എന്‍റെ ഹൃദയത്തിന്‍റെ ആകുലതകള്‍ വര്‍ധിക്കുമ്പോള്‍ അങ്ങ് നല്‍കുന്ന ആശ്വാസം എന്നെ ഉന്‍മേഷവാനാക്കുന്നു.