സഖറിയാ 8 : 13

യൂദാഭവനമേ, ഇസ്രായേല്‍ഭവനമേ, നിങ്ങള്‍ ജനതകളുടെ ഇടയില്‍ ശാപമായിരുന്നതുപോലെ ഞാന്‍ നിങ്ങളെ രക്ഷിച്ച് അനുഗ്രഹമാക്കും. ഭയപ്പെടേണ്ടാ, കരുത്താര്‍ജിക്കുവിന്‍.

സങ്കീര്‍ത്തനങ്ങള്‍ 102 : 2

എന്‍റെ കഷ്ടതയുടെ ദിനത്തില്‍ അങ്ങ് എന്നില്‍ നിന്നു മുഖം മറയ്ക്കരുതേ! അങ്ങ് എനിക്കു ചെവിതരണമേ! ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ വേഗം എനിക്കുത്തരമരുളണമേ!

സങ്കീര്‍ത്തനങ്ങള്‍ 37 : 7

കര്‍ത്താവിന്‍റെ മുന്‍പില്‍ സ്വസ്ഥനായിരിക്കുക; ക്ഷമാപൂര്‍വം അവിടുത്തെ കാത്തിരിക്കുക; ദുഷ്ടമാര്‍ഗം അവലംബിച്ച് അഭിവൃദ്ധിപ്പെടുന്നവനെക്കണ്ട് അസ്വസ്ഥനാകേണ്ടാ.

സങ്കീര്‍ത്തനങ്ങള്‍ 102 : 2

എന്‍റെ കഷ്ടതയുടെ ദിനത്തില്‍ അങ്ങ് എന്നില്‍ നിന്നു മുഖം മറയ്ക്കരുതേ! അങ്ങ് എനിക്കു ചെവിതരണമേ! ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ വേഗം എനിക്കുത്തരമരുളണമേ!