നീ തീരുമാനിക്കുന്ന കാര്യം നിനക്കു സാധിച്ചുകിട്ടും; നിന്‍റെ പാതകള്‍ പ്രകാശിതമാകും.എന്തെന്നാല്‍, ദൈവം അഹങ്കാരിയെ താഴ്ത്തുകയും എളിയവനെ രക്ഷിക്കുകയും ചെയ്യും.
2 സാമുവല്‍ 10 : 11
സിറിയാക്കാര്‍ എന്നെ തോല്‍പിക്കുമെന്നു കണ്ടാല്‍, നീ വന്ന് എന്നെ സഹായിക്കുക; അമ്മോന്യര്‍ നിന്നെ തോല്‍പിക്കുമെന്നുകണ്ടാല്‍, ഞാന്‍ വന്ന് നിന്നെ സഹായിക്കാം. ധൈര്യമായിരിക്കുക.
1 പത്രോസ് 5 : 6
ദൈവത്തിന്‍റെ ശക്തമായ കരത്തിന്‍കീഴില്‍, നിങ്ങള്‍ താഴ്മയോടെ നില്‍ക്കുവിന്‍. അവിടുന്നു തക്കസമയത്തു നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടുത്തെ ഏല്‍പിക്കുവിന്‍. അവിടുന്നു നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവാണ്.
ഹെബ്രായര്‍ 13 : 5
നിങ്ങളുടെ ജീവിതം ദ്രവ്യാഗ്രഹത്തില്‍നിന്നു സ്വതന്ത്രമായിരിക്കട്ടെ. ഉള്ളതുകൊണ്ടു തൃപ്തിപ്പെടുവിന്‍. ഞാന്‍ നിന്നെ ഒരു വിധത്തിലും അവഗണിക്കുകയോ ഉപേക്ഷിക്കുകയോ ഇല്ല എന്ന് അവിടുന്നു പറഞ്ഞിട്ടുണ്ടല്ലോ.
വിലാപങ്ങള്‍ 3 : 57
ഞാന്‍ വിളിച്ചപ്പോള്‍ അവിടുന്ന് അടുത്തുവന്നു. ഭയപ്പെടേണ്ടാ എന്ന് അവിടുന്ന് പറഞ്ഞു.
സങ്കീര്‍ത്തനങ്ങള്‍ 27 : 2-3
എതിരാളികളും ശത്രുക്കളുമായ ദുര്‍വൃത്തര്‍ ദുരാരോപണങ്ങളുമായി എന്നെ ആക്രമിക്കുമ്പോള്‍, അവര്‍തന്നെ കാലിടറി വീഴും.ഒരു സൈന്യംതന്നെ എനിക്കെതിരേ പാളയമടിച്ചാലും എന്‍റെ ഹൃദയം ഭയം അറിയുകയില്ല; എനിക്കെതിരേ യുദ്ധമുണ്ടായാലും ഞാന്‍ ആത്മധൈര്യം […]
സങ്കീര്‍ത്തനങ്ങള്‍ 27 : 1
കര്‍ത്താവ് എന്‍റെ പ്രകാശവും രക്ഷയുമാണ്, ഞാന്‍ ആരെ ഭയപ്പെടണം? കര്‍ത്താവ് എന്‍റെ ജീവിതത്തിനു കോട്ടയാണ്, ഞാന്‍ ആരെ പേടിക്കണം?
മര്‍ക്കോസ് 1 : 2
ഇതാ, നിനക്കുമുമ്പേ ഞാന്‍ എന്‍റെ ദൂതനെ അയയ്ക്കുന്നു. അവന് നിന്‍റെ വഴി ഒരുക്കും.
സങ്കീര്‍ത്തനങ്ങള്‍ 71 : 14
ഞാന്‍ എപ്പോഴും പ്രത്യാശയുള്ളവനായിരിക്കും, അങ്ങയെ മേല്ക്കുമേല് പുകഴ്ത്തുകയും ചെയ്യും.
ജറെമിയാ 1 : 8
നീ അവരെ ഭയപ്പെടേണ്ടാ, നിന്‍റെ രക്ഷയ്ക്കു നിന്നോടുകൂടെ ഞാനുണ്ട്; കര്‍ത്താവാണിതു പറയുന്നത്.
സങ്കീര്‍ത്തനങ്ങള്‍ 121 : 7
സകല തിന്മകളിലുംനിന്നു കര്‍ത്താവ്നിന്നെ കാത്തുകൊള്ളും;അവിടുന്നു നിന്‍റെ ജീവന് സംരക്ഷിക്കും.
സങ്കീര്‍ത്തനങ്ങള്‍ 121 : 3-5
നിന്‍റെ കാല്‍ വഴുതാന്‍ അവിടുന്നു സമ്മതിക്കുകയില്ല; നിന്നെ കാക്കുന്നവന്‍ ഉറക്കം തൂങ്ങുകയില്ല.ഇസ്രായേലിന്‍റെ പരിപാലകന്‍ മയങ്ങുകയില്ല; ഉറങ്ങുകയുമില്ല.കര്‍ത്താവാണു നിന്‍റെ കാവല്‍ക്കാരന്‍; നിനക്കു തണലേകാന്‍ അവിടുന്നു നിന്‍റെ വലത്തുഭാഗത്തുണ്ട്.