നിന്റെ ഭാരം കര്‍ത്താവിനെ ഏല്പിക്കുക,അവിടുന്നു നിന്നെതാങ്ങിക്കൊള്ളും; നീതിമാന് കുലുങ്ങാന്‍ അവിടുന്നുസമ്മതിക്കുകയില്ല.
ഹെബ്രായര്‍ 13 : 5
നിങ്ങളുടെ ജീവിതം ദ്രവ്യാഗ്രഹത്തില്‍നിന്നു സ്വതന്ത്രമായിരിക്കട്ടെ. ഉള്ളതുകൊണ്ടു തൃപ്തിപ്പെടുവിന്‍. ഞാന്‍ നിന്നെ ഒരു വിധത്തിലും അവഗണിക്കുകയോ ഉപേക്ഷിക്കുകയോ ഇല്ല എന്ന് അവിടുന്നു പറഞ്ഞിട്ടുണ്ടല്ലോ.
ഏശയ്യാ 41 : 10
ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെതാങ്ങിനിര്‍ത്തും.
യെശയ്യാവു 41:10
കർത്താവു നിന്റെകൂടെയുണ്ട്; നീ ഭയപ്പെടേണ്ടാ; ഞാൻ നിന്റെ ദൈവമാകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും.
മര്‍ക്കോസ് 9:23
യേശു അവനോടു: നിനക്കു കഴിയുമെങ്കില്‍ എന്നാണോ ചോദിക്കുന്നതു? വിശ്വസിക്കുന്നവനു സകലവും സാധ്യമാകും.
സങ്കീർത്തനങ്ങൾ 46:1
“ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണയത്രേ.
ജെറെമിയ 30:17 –
“ഞാൻ നിനക്കു വീണ്ടും ആരോഗ്യം നൽകും; നിന്റെ മുറിവുകൾ സുഖപ്പെടുത്തും. കർത്താവ് അരുളിച്ചെയ്യുന്നു.”
മത്തായി 11:28
അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം.”
സങ്കീർത്തനങ്ങൾ 34:18
“ഹൃദയം തകർന്നവർക്കു കർത്താവ് സമീപസ്ഥനാണ്; മനമുരുകിയവരെ അവിടുന്ന് രക്ഷിക്കുന്നു.
ഫിലിപ്പി 4:13
“എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാൻ എനിക്കു സാധിക്കും.”
2 കോറിന്തോസ് 12:9
“അവിടുന്ന് എന്നോട് പറഞ്ഞു: നിനക്ക് എന്റെ കൃപ മാത്രം മതി; എന്തെന്നാൽ, ബലഹീനതയിലാണ് എന്റെ ശക്തി പൂർണ്ണമായി പ്രകടമാകുന്നത്.”
ഏശയ്യ (യശയ്യാവ്) 40:31
“കർത്താവിനെ പ്രത്യാശയോടെ കാത്തിരിക്കുന്നവർ പുതിയ ശക്തി പ്രാപിക്കും; അവർ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും.”