ഇതാ, നിന്നെ ഞാന്‍ എന്‍റെ ഉള്ളംകൈയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. നിന്‍റെ മതിലുകള്‍ എപ്പോഴും എന്‍റെ മുന്‍പിലുണ്ട്.
മര്‍ക്കോസ് 11 : 24
അതിനാല്‍, ഞാന്‍ പറയുന്നു: പ്രാര്‍ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും ലഭിക്കുമെന്നു വിശ്വസിക്കുവിന്‍; നിങ്ങള്‍ക്കു ലഭിക്കുകതന്നെ ചെയ്യും.
ഏശയ്യാ 52 : 12
നിങ്ങള്‍ തിടുക്കം കൂട്ടേണ്ടാ; വേഗം ഓടുകയും വേണ്ടാ. കര്‍ത്താവ് നിങ്ങളുടെ മുന്‍പില്‍ നടക്കും. ഇസ്രായേലിന്‍റെ ദൈവമായിരിക്കും നിങ്ങളുടെ പിന്‍കാവല്‍ക്കാരന്‍.
ലൂക്കാ 1 : 37
ദൈവത്തിന് ഒന്നും അസാധ്യമല്ല.
2 കോറിന്തോസ് 12 : 9
എന്നാല്‍, അവിടുന്ന് എന്നോട് അരുളിച്ചെയ്തു: നിനക്ക് എന്‍റെ കൃപ മതി; എന്തെന്നാല്‍, ബലഹീനതയിലാണ് എന്‍റെ ശക്തി പൂര്‍ണമായി പ്രകടമാകുന്നത്. ക്രിസ്തുവിന്‍റെ ശക്തി എന്‍റെ മേല്‍ ആവസിക്കേണ്ടതിനു ഞാന്‍ […]
സങ്കീര്‍ത്തനങ്ങള്‍ 37 : 5
നിന്‍റെ ജീവിതം കര്‍ത്താവിനു ഭരമേല്പിക്കുക, കര്‍ത്താവില്‍ വിശ്വാസമര്‍പ്പിക്കുക; അവിടുന്നു നോക്കിക്കൊള്ളും.
ജോബ് 22 : 30
നിരപരാധനെ അവിടുന്ന് രക്ഷിക്കുന്നു; നിന്‍റെ കരങ്ങളുടെ നൈര്‍മല്യം മൂലം നീ രക്ഷിക്കപ്പെടും.
ജോബ് 22 : 28
നീ തീരുമാനിക്കുന്ന കാര്യം നിനക്കു സാധിച്ചുകിട്ടും; നിന്‍റെ പാതകള്‍ പ്രകാശിതമാകും.
ഏശയ്യാ 54 : 17
കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിന്നെ ഉപദ്രവിക്കാന്‍ ഉണ്ടാക്കിയ ഒരായുധവും ഫലപ്രദമാവുകയില്ല. നിനക്കെതിരേ വിധി പ്രസ്താവിക്കുന്ന എല്ലാ നാവുകളെയും നീ ഖണ്ഡിക്കും; കര്‍ത്താവിന്‍റെ ദാസരുടെ പൈതൃകവും എന്‍റെ നീതിനടത്തലുമാണ് ഇത്.
ജറെമിയാ 29 : 11
കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്‍റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത് – നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്ധതി.