കര്‍ത്താവ് എന്റെ ശക്തിയും എന്റെ പരിചയുമാണ്; എന്റെ ഹൃദയം അവിടുത്തേല് ആശ്രയിച്ചു, എനിക്കു സഹായം ലഭിക്കുകയും ചെയ്തു. അതുകൊണ്ട് എന്റെ ഹൃദയം ആനന്ദിക്കുന്നു; എന്റെ ഗാനത്താല്‍ ഞാന്‍ […]
യോഹന്നാന് 14 : 1
നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട. ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിന്‍.
കൊളോസോസ് 3 : 15
ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെ ഭരിക്കട്ടെ; അതിലേക്കാണ് നിങ്ങള്‍ ഒരേ ശരീരമായി വിളിക്കപ്പെട്ടത്. നിങ്ങള്‍ നന്ദിയുള്ളവരായിരിക്കുവിന്‍.
ഏശയ്യാ 30 : 15
ശാന്തതയിലും ശരണത്തിലും നിങ്ങളുടെ രക്ഷ കുടികൊള്ളുന്നു; ശാന്തതയിലും പ്രത്യാശയിലുമാണ് നിങ്ങളുടെ ശക്തി.
സങ്കീര്‍ത്തനങ്ങള്‍ 100 : 5
എന്തെന്നാല്‍, കര്‍ത്താവു നല്ലവനാണ്; അവിടുത്തെ കാരുണ്യം എന്നേക്കും നിലനില്ക്കുന്നു; അവിടുത്തെ വിശ്വസ്തത തലമുറകളോളം തുടരുന്നു.
സങ്കീര്‍ത്തനങ്ങള്‍ 126 : 5
കണ്ണീരോടെ വിതയ്ക്കുന്നവന് ആഹ്ലാദത്തോടെ കൊയ്യും.
2 കോറിന്തോസ് 5 : 7
എന്തെന്നാല്‍, കാഴ്ചയാലല്ല വിശ്വാസത്താലാണ് നാം ജീവിക്കുന്നത്.
സങ്കീര്‍ത്തനങ്ങള്‍ 9 : 9
കര്‍ത്താവ് പീഡിതര്‍ക്ക് അഭയകേന്ദ്രമാണ്; കഷ്ടതകളുടെ കാലത്ത് അവിടുന്ന് സുരക്ഷിത സങ്കേതമാണ്.
മത്തായി 5 : 16
മനുഷ്യര്‍ നിങ്ങളുടെ സത്പ്രവൃത്തികള്‍ കണ്ട്, സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുന്പില് പ്രകാശിക്കട്ടെ.
സെഫാനിയാ 3 : 17
നിന്റെ ദൈവമായ കര്‍ത്താവ് നിന്റെ മധ്യത്തിലുണ്ട്; വിജയം നല്കുന്ന ശക്തനായ രക്ഷകനാണ് അവിടുന്ന്. അവിടുന്ന് ആനന്ദത്തോടെ നിന്നെ നോക്കി സന്തോഷിക്കും; തന്റെ സ്നേഹത്തില്‍ നിന്നെ ആശ്വസിപ്പിക്കും.
സങ്കീര്‍ത്തനങ്ങള്‍ 40 : 1
ഞാന്‍ കര്‍ത്താവിനുവേണ്ടി ക്ഷമയോടെ കാത്തിരുന്നു; അവിടുന്ന് എന്റെ നേരെ തിരിഞ്ഞ് എന്റെ നിലവിളി കേട്ടു.
എഫേസോസ് 3 : 20
നമ്മില്‍ പ്രവര്‍ത്തിക്കുന്ന തന്റെ ശക്തിയാല്‍, നാം ചോദിക്കുന്നതിലും ചിന്തിക്കുന്നതിലും എത്രയോ ഉപരിയായി എല്ലാം ചെയ്യാന്‍ കഴിവുള്ളവനാണ് ദൈവം.