ഞാന്‍ കര്‍ത്താവിനെ തേടി, അവിടുന്ന് എനിക്കുത്തരമരുളി; സര്‍വ ഭയങ്ങളിലുംനിന്ന് അവിടുന്ന് എന്നെ മോചിപ്പിച്ചു.അവിടുത്തെ നോക്കിയവര്‍ പ്രകാശിതരായി, അവര്‍ ലജ്ജിതരാവുകയില്ല.
സങ്കീര്‍ത്തനങ്ങള്‍ 31 : 14
കര്‍ത്താവേ, ഞാനങ്ങയില്‍ ആശ്രയിക്കുന്നു; അങ്ങാണ് എന്‍റെ ദൈവമെന്നു ഞാന്‍ പ്രഖ്യാപിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 31 : 1-2
കര്‍ത്താവേ, അങ്ങയില്‍ ഞാന്‍ അഭയംതേടുന്നു, ലജ്ജിക്കാന്‍ എനിക്കിടവരുത്തരുതേ! നീതിമാനായ അങ്ങ് എന്നെ രക്ഷിക്കണമേ!എന്‍റെ നേരേ ചെവിചായിച്ച്, എന്നെ അതിവേഗം വിടുവിക്കണമേ! അവിടുന്ന് എന്‍റെ അഭയശിലയും എനിക്കു രക്ഷ […]
സങ്കീര്‍ത്തനങ്ങള്‍ 30 : 1-2
കര്‍ത്താവേ, ഞാനങ്ങയെ പാടിപ്പുകഴ്ത്തും, അവിടുന്ന് എന്നെ രക്ഷിച്ചു; എന്‍റെ ശത്രു എന്‍റെമേല്‍ വിജയമാഘോഷിക്കാന്‍ ഇടയാക്കിയില്ല.എന്‍റെ ദൈവമായ കര്‍ത്താവേ, ഞാനങ്ങയോടു നിലവിളിച്ച് അപേക്ഷിച്ചു, അവിടുന്ന് എന്നെസുഖപ്പെടുത്തുകയും ചെയ്തു.
സങ്കീര്‍ത്തനങ്ങള്‍ 27 : 1
കര്‍ത്താവ് എന്‍റെ പ്രകാശവും രക്ഷയുമാണ്, ഞാന്‍ ആരെ ഭയപ്പെടണം? കര്‍ത്താവ് എന്‍റെ ജീവിതത്തിനു കോട്ടയാണ്, ഞാന്‍ ആരെ പേടിക്കണം?
സങ്കീര്‍ത്തനങ്ങള്‍ 24 : 5
അവന്‍റെ മേല്‍ കര്‍ത്താവ് അനുഗ്രഹം ചൊരിയും; രക്ഷകനായ ദൈവം അവനു നീതി നടത്തിക്കൊടുക്കും.
സങ്കീര്‍ത്തനങ്ങള്‍ 23 : 1
കര്‍ത്താവാണ് എന്‍റെ ഇടയന്; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.
സങ്കീര്‍ത്തനങ്ങള്‍ 138 : 3
ഞാന്‍ വിളിച്ചപേക്ഷിച്ചനാളില്‍ അവിടുന്ന് എനിക്ക് ഉത്തരമരുളി;അവിടുന്ന് എന്‍റെ ആത്മാവില്ധൈര്യം പകര്‍ന്ന് എന്നെ ശക്തിപ്പെടുത്തി.
സങ്കീര്‍ത്തനങ്ങള്‍ 35 : 10
കര്‍ത്താവേ, എന്‍റെ അസ്ഥികള്‍ പ്രഘോഷിക്കും: അങ്ങേക്കു തുല്യനായി ആരുണ്ട്? ബലഹീനനെ ശക്തരില്‍നിന്നും ദുര്‍ബലനും ദരിദ്രനുമായവനെ കവര്‍ച്ചക്കാരില്‍നിന്നും അങ്ങു രക്ഷിക്കുന്നു.
ഉല്‍പത്തി 39 : 23
അവിടെ എല്ലാം ജോസഫിന്‍റെ മേല്‍നോട്ടത്തിലാണു നടന്നത്. ജോസഫിനെ ഭരമേല്‍പിച്ച ഒരു കാര്യത്തിലും കാരാഗൃഹ സൂക്ഷിപ്പുകാരന്‍ ഇടപെട്ടില്ല. കാരണം, കര്‍ത്താവ് അവന്‍റെ കൂടെ ഉണ്ടായിരുന്നു. അവന്‍ ചെയ്തതൊക്കെ കര്‍ത്താവു […]