സങ്കീര്‍ത്തനങ്ങള്‍ 19 : 14

എന്റെ പാറയും വീണ്ടെടുപ്പുകാരനുമായ കര്‍ത്താവേ, എന്റെ വായിലെ വാക്കുകളും ഹൃദയത്തിലെ വിചാരങ്ങളും അങ്ങയുടെ മുന്‍പില്‍ സ്വീകാര്യമായിരിക്കട്ടെ.

സങ്കീര്‍ത്തനങ്ങള്‍ 100 : 3

കര്‍ത്താവാണ് ദൈവമെന്നറിയുവിന്‍; അവിടുന്നാണ് നമ്മെ സൃഷ്ടിച്ചത്, നാം അവിടുത്തേക്കുള്ളവരാണ്; നാം അവിടുത്തെ ജനവും അവിടുന്ന് മേയ്ക്കുന്ന ആടുകളുമാണ്.

സങ്കീര്‍ത്തനങ്ങള്‍ 143 : 8

പ്രഭാതത്തില്‍ അങ്ങയുടെ കാരുണ്യം എന്നെ അറിയിക്കണമേ; എന്തെന്നാല്‍, അങ്ങയിലാണ് ഞാന്‍ ആശ്രയിച്ചിരിക്കുന്നത്. ഞാന്‍ നടക്കേണ്ട വഴി എന്നെ പഠിപ്പിക്കണമേ; എന്തെന്നാല്‍, അങ്ങയിലേക്കാണ് ഞാന്‍ എന്‍റെ മനസ്സുയര്‍ത്തുന്നത്.