ജോബ് 22 : 27-30

നീ അവിടുത്തോടു പ്രാര്‍ഥിക്കുകയും അവിടുന്ന് ശ്രവിക്കുകയും ചെയ്യും; നിന്‍റെ നേര്‍ച്ചകള്‍ നീ നിറവേറ്റും.
നീ തീരുമാനിക്കുന്ന കാര്യം നിനക്കു സാധിച്ചുകിട്ടും; നിന്‍റെ പാതകള്‍ പ്രകാശിതമാകും.
എന്തെന്നാല്‍, ദൈവം അഹങ്കാരിയെ താഴ്ത്തുകയും എളിയവനെ രക്ഷിക്കുകയും ചെയ്യും.
നിരപരാധനെ അവിടുന്ന് രക്ഷിക്കുന്നു; നിന്‍റെ കരങ്ങളുടെ നൈര്‍മല്യം മൂലം നീ രക്ഷിക്കപ്പെടും.