നിയമാവര്‍ത്തനം 28 : 10-14

കര്‍ത്താവിന്‍റെ നാമം നീ വഹിക്കുന്നതു കാണുമ്പോള്‍ ലോകത്തിലുള്ള സകല മനുഷ്യരും നിന്നെ ഭയപ്പെടും.
നിനക്കു നല്‍കുമെന്നു നിന്‍റെ പിതാക്കന്‍മാരോടു ശപഥം ചെയ്തിട്ടുള്ള ദേശത്ത് കര്‍ത്താവു ധാരാളം മക്കളെയും കന്നുകാലികളെയും നിനക്കുതരും. സമൃദ്ധമായ വിളവു നല്‍കി അവിടുന്നു നിന്നെ സമ്പന്നനാക്കും.
കര്‍ത്താവു തന്‍റെ വിശിഷ്ട ഭണ്‍ഡാഗാരമായ ആകാശം തുറന്ന് നിന്‍റെ ദേശത്ത് തക്കസമയത്തു മഴ പെയ്യിച്ച് നിന്‍റെ എല്ലാ പ്രയത്നങ്ങളെയും അനുഗ്രഹിക്കും. അനേകം ജനതകള്‍ക്കു നീ കടം കൊടുക്കും; നിനക്കു കടം വാങ്ങേണ്ടിവരികയില്ല.
കര്‍ത്താവു നിന്നെ ജനതകളുടെ നേതാവാക്കും; നീ ആരുടെയും ആജ്ഞാനുവര്‍ത്തി ആയിരിക്കുകയില്ല. ഇന്നു ഞാന്‍ നിനക്കു നല്‍കുന്ന, നിന്‍റെ ദൈവമായ കര്‍ത്താവിന്‍റെ കല്‍പനകള്‍ ശ്രവിച്ച് അവ ശ്രദ്ധാപൂര്‍വം പാലിക്കുമെങ്കില്‍ നിനക്ക് അഭിവൃദ്ധിയുണ്ടാകും; നിനക്ക് ഒരിക്കലും അധോഗതിയുണ്ടാവുകയില്ല.
ഞാനിന്നു കല്‍പിക്കുന്ന ഈ കാര്യങ്ങളില്‍നിന്ന് ഇടംവലം വ്യതിചലിക്കരുത്; അന്യദേവന്‍മാരെ അനുഗമിക്കുകയോ സേവിക്കുകയോ അരുത്.