സങ്കീര്‍ത്തനങ്ങള്‍ 121 : 4-8

ഇസ്രായേലിന്‍റെ പരിപാലകന്‍ മയങ്ങുകയില്ല; ഉറങ്ങുകയുമില്ല.
കര്‍ത്താവാണു നിന്‍റെ കാവല്‍ക്കാരന്‍; നിനക്കു തണലേകാന്‍ അവിടുന്നു നിന്‍റെ വലത്തുഭാഗത്തുണ്ട്.
പകല്‍ സൂര്യനോ രാത്രി ചന്ദ്രനോനിന്നെ ഉപദ്രവിക്കുകയില്ല.
സകല തിന്‍മകളിലുംനിന്നു കര്‍ത്താവ്നിന്നെ കാത്തുകൊള്ളും;
അവിടുന്നു നിന്‍റെ ജീവന്‍ സംരക്ഷിക്കും.
കര്‍ത്താവു നിന്‍റെ വ്യാപാരങ്ങളെ ഇന്നുമെന്നേക്കും കാത്തുകൊള്ളും.