കര്‍ത്താവാണു നിന്‍റെ മുന്‍പില്‍ പോകുന്നത്. അവിടുന്നു നിന്നോടുകൂടെ ഉണ്ടായിരിക്കും. അവിടുന്നു നിന്നെ ഭഗ്നാശനാക്കുകയോ പരിത്യജിക്കുകയോ ഇല്ല; ഭയപ്പെടുകയോ സംഭ്രമിക്കുകയോ വേണ്ടാ.
എസ്തേര്‍ 10:19
എല്ലാറ്റിനെയും ഭരിക്കുന്ന ദൈവമേ, ആശയറ്റവരുടെ ശബ്ദം കേള്‍ക്കണമേ! തിന്‍മ ചെയ്യുന്നവരുടെ കരങ്ങളില്‍നിന്നു ഞങ്ങളെ രക്ഷിക്കണമേ! എന്നെ ഭയത്തില്‍നിന്നു മോചിപ്പിക്കണമേ.
മത്തായി 11 : 28-30
അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്‍റെ അടുക്കല്‍ വരുവിന്‍;ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്‍റെ നുകം വഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍, നിങ്ങള്‍ക്ക് […]
സങ്കീര്‍ത്തനങ്ങള്‍ 89 : 21-28
എന്‍റെ കൈ എന്നും അവനോടൊത്തുണ്ടായിരിക്കും. എന്‍റെ ഭുജം അവനു ശക്തി നല്‍കും.ശത്രു അവനെ തോല്‍പിക്കുകയില്ല; ദുഷ്ടന്‍ അവന്‍റെ മേല്‍ പ്രാബല്യം നേടുകയില്ല;അവന്‍റെ ശത്രുവിനെ അവന്‍റെ മുന്‍പില്‍ വച്ചുതന്നെ […]
സുഭാഷിതങ്ങള്‍ 3 : 5-6
കര്‍ത്താവില്‍ പൂര്‍ണഹൃദയത്തോടെ വിശ്വാസമര്‍പ്പിക്കുക; സ്വന്തം ബുദ്ധിയെ ആശ്രയിക്കുകയുമരുത്.നിന്‍റെ എല്ലാ പ്രവൃത്തികളും ദൈവവിചാരത്തോടെയാകട്ടെ; അവിടുന്ന് നിനക്ക് വഴി തെളിച്ചുതരും,
മര്‍ക്കോസ് 5 : 36
ഭയപ്പെടേണ്ടാ, വിശ്വസിക്കുകമാത്രം ചെയ്യുക.
ഏശയ്യാ 41 : 9-13
നീ എന്‍റെ ദാസനാണ്. ഞാന്‍ നിന്നെ തിരഞ്ഞെടുത്തു; ഇനി ഒരിക്കലും ഉപേക്ഷിക്കുകയില്ല എന്നു പറഞ്ഞുകൊണ്ട് ഭൂമിയുടെ അതിര്‍ത്തികളില്‍ നിന്നു ഞാന്‍ നിന്നെ തിരഞ്ഞെടുത്തു; വിദൂരദിക്കുകളില്‍ നിന്നു ഞാന്‍ […]
സങ്കീര്‍ത്തനങ്ങള്‍ 135 : 3
കര്‍ത്താവിനെ സ്തുതിക്കുവിന്‍, അവിടുന്നു നല്ലവനാണ്; അവിടുത്തെ നാമം പ്രകീര്‍ത്തിക്കുവിന്‍, അവിടുന്നു കാരുണ്യവാനാണ്.
പുറപ്പാട് 14 : 14
കര്‍ത്താവു നിങ്ങള്‍ക്കുവേണ്ടി യുദ്ധം ചെയ്തു കൊള്ളും. നിങ്ങള്‍ ശാന്തരായിരുന്നാല്‍ മതി.
തോബിത് 4 : 19
ദൈവമായ കര്‍ത്താവിനെ എപ്പോഴും വാഴ്ത്തുക; നിന്‍റെ പാതകള്‍ നേരേയാകാനും നീ നിനയ്ക്കുന്ന കാര്യങ്ങള്‍ ശുഭമായി ഭവിക്കാനും അവിടുത്തോടു പ്രാര്‍ഥിക്കുക. ജനതകള്‍ക്കു ജ്ഞാനം നല്‍കപ്പെട്ടിട്ടില്ല. കര്‍ത്താവാണ് എല്ലാ നന്‍മയും […]