സങ്കീര്‍ത്തനങ്ങള്‍ 86 : 11

കര്‍ത്താവേ, ഞാന്‍ അങ്ങയുടെ സത്യത്തില്‍ നടക്കേണ്ടതിന് അങ്ങയുടെ വഴി എന്നെ പഠിപ്പിക്കണമേ! അങ്ങയുടെ നാമത്തെ ഭയപ്പെടാന്‍ എന്‍റെ ഹൃദയത്തെ ഏകാഗ്രമാക്കണമേ!

ലൂക്കാ 6 : 37

നിങ്ങള്‍ വിധിക്കരുത്; നിങ്ങളും വിധിക്കപ്പെടുകയില്ല. കുറ്റാരോപണം നടത്തരുത്; നിങ്ങളുടെമേലും കുറ്റം ആരോപിക്കപ്പെടുകയില്ല, ക്ഷമിക്കുവിന്‍; നിങ്ങളോടും ക്ഷമിക്കപ്പെടും.

ഹബക്കുക്ക്‌ 2 : 14

ജലം സമുദ്രത്തെ മൂടുന്നതുപോലെ കര്‍ത്താവിന്‍റെ മഹത്വത്തെക്കുറിച്ചുള്ള അറിവുകൊണ്ടു ഭൂമി നിറയും. ഹബക്കുക്ക്‌ 2 : 14