എന്റെ പാറയും വീണ്ടെടുപ്പുകാരനുമായ കര്‍ത്താവേ, എന്റെ വായിലെ വാക്കുകളും ഹൃദയത്തിലെ വിചാരങ്ങളും അങ്ങയുടെ മുന്പില് സ്വീകാര്യമായിരിക്കട്ടെ.
എഫേസോസ് 2 : 8
വിശ്വാസം വഴിയാണ് കൃപയാല്‍ നിങ്ങള്‍ രക്ഷിക്കപ്പെട്ടത്; ഇത് നിങ്ങള്‍ സ്വയം സമ്പാദിച്ചതല്ല, ദൈവത്തിന്റെ ദാനമാണ്.
2 കോറിന്തോസ് 5 : 17
ക്രിസ്തുവിലായിരിക്കുന്നവന് പുതിയ സൃഷ്ടിയാണ്; പഴയതെല്ലാം കടന്നുപോയി, ഇതാ, പുതിയതു വന്നുകഴിഞ്ഞു.
ലൂക്കാ 1 : 45
കര്‍ത്താവ് അരുളിച്ചെയ്ത കാര്യങ്ങള്‍ നിറവേറും എന്ന് വിശ്വസിച്ചവള്‍ ഭാഗ്യവതി.
സങ്കീര്‍ത്തനങ്ങള്‍ 86 : 15
കര്‍ത്താവേ, അങ്ങ് കാരുണ്യവാനും കൃപാനിധിയുമായ ദൈവമാണ്; ക്ഷമാശീലനും സ്നേഹത്തിലും വിശ്വസ്തതയിലും സമൃദ്ധനുമാണ്.
സങ്കീര്‍ത്തനങ്ങള്‍ 100 : 3
കര്‍ത്താവാണ് ദൈവമെന്നറിയുവിന്‍; അവിടുന്നാണ് നമ്മെ സൃഷ്ടിച്ചത്, നാം അവിടുത്തേക്കുള്ളവരാണ്; നാം അവിടുത്തെ ജനവും അവിടുന്ന് മേയ്ക്കുന്ന ആടുകളുമാണ്.
സങ്കീര്‍ത്തനങ്ങള്‍ 119 : 130
അങ്ങയുടെ വചനങ്ങളുടെ വെളിപ്പെടുത്തല്‍ പ്രകാശം പരത്തുന്നു; അത് വിവേകമില്ലാത്തവര്‍ക്ക് വിവേകം നല്കുന്നു.
ഹെബ്രായര്‍ 13 : 8
യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നേക്കും അനന്യനാണ്.
സങ്കീര്‍ത്തനങ്ങള്‍ 63 : 3
അങ്ങയുടെ കാരുണ്യം ജീവനെക്കാള്‍ ശ്രേഷ്ഠമാണ്; എന്റെ അധരങ്ങള്‍ അങ്ങയെ സ്തുതിക്കും.
മത്തായി 18 : 20
എന്തെന്നാല്‍, രണ്ടോ മൂന്നോ പേര് എന്റെ നാമത്തില്‍ ഒരുമിച്ചുകൂടുന്നിടത്ത് അവരുടെ മധ്യേ ഞാന്‍ ഉണ്ടായിരിക്കും.
സങ്കീര്‍ത്തനങ്ങള്‍ 143 : 8
പ്രഭാതത്തില്‍ അങ്ങയുടെ കാരുണ്യം എന്നെ അറിയിക്കണമേ; എന്തെന്നാല്‍, അങ്ങയിലാണ് ഞാന്‍ ആശ്രയിച്ചിരിക്കുന്നത്. ഞാന്‍ നടക്കേണ്ട വഴി എന്നെ പഠിപ്പിക്കണമേ; എന്തെന്നാല്‍, അങ്ങയിലേക്കാണ് ഞാന്‍ എന്റെ മനസ്സുയര്ത്തുന്നത്.
ലൂക്കാ 12 : 32
ചെറിയ അജഗണമേ, ഭയപ്പെടേണ്ടാ; എന്തെന്നാല്‍, നിങ്ങള്‍ക്കു രാജ്യം നല്കാന് നിങ്ങളുടെ പിതാവ് പ്രസാദിച്ചിരിക്കുന്നു.