പിതാവ് എനിക്കു നല്കുന്നവരെല്ലാം എന്റെ അടുത്തു വരും. എന്റെ അടുക്കല്‍ വരുന്നവനെ ഞാന്‍ ഒരിക്കലും തള്ളിക്കളയുകയുമില്ല.
സുഭാഷിതങ്ങള്‍ 30 : 5
ദൈവത്തിന്റെ ഓരോ വാക്കും സത്യമെന്നു തെളിയുന്നു. തന്നെ അഭയം പ്രാപിക്കുന്നവര്‍ക്ക് അവിടുന്ന് കവചമാണ്.
യോഹന്നാന് 6 : 37
പിതാവ് എനിക്കു നല്കുന്നവരെല്ലാം എന്റെ അടുത്തു വരും. എന്റെ അടുക്കല്‍ വരുന്നവനെ ഞാന്‍ ഒരിക്കലും തള്ളിക്കളയുകയുമില്ല.
സങ്കീര്‍ത്തനങ്ങള്‍ 4 : 1
എനിക്കു നീതി നടത്തിത്തരുന്ന ദൈവമേ, ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ എനിക്ക് ഉത്തരമരുളണമേ! ഞെരുക്കത്തില്‍ എനിക്ക് അങ്ങ് അഭയമരുളി, കാരുണ്യപൂര്‍വം എന്റെ പ്രാര്‍ഥന കേള്‍ക്കണമേ!
1 യോഹന്നാന് 4 : 16
ദൈവത്തിനു നമ്മോടുള്ള സ്നേഹം നാം അറിയുകയും അതില്‍ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു. ദൈവം സ്നേഹമാണ്. സ്നേഹത്തില്‍ വസിക്കുന്നവന് ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 34 : 10
സിംഹക്കുട്ടികള്‍ ഇരകിട്ടാതെ വിശന്നുവലഞ്ഞേക്കാം; കര്‍ത്താവിനെ അന്വേഷിക്കുന്നവര്‍ക്ക് ഒന്നിനും കുറവുണ്ടാവുകയില്ല.
സങ്കീര്‍ത്തനങ്ങള്‍ 121 : 4-8
ഇസ്രായേലിന്റെ പരിപാലകന് മയങ്ങുകയില്ല; ഉറങ്ങുകയുമില്ല.കര്‍ത്താവാണു നിന്റെ കാവല്ക്കാരന്; നിനക്കു തണലേകാന്‍ അവിടുന്നു നിന്റെ വലത്തുഭാഗത്തുണ്ട്.പകല്‍ സൂര്യനോ രാത്രി ചന്ദ്രനോനിന്നെ ഉപദ്രവിക്കുകയില്ല.സകല തിന്മകളിലുംനിന്നു കര്‍ത്താവ്നിന്നെ കാത്തുകൊള്ളും;അവിടുന്നു നിന്റെ ജീവന് […]
സങ്കീര്‍ത്തനങ്ങള്‍ 121 : 3
നിന്റെ കാല് വഴുതാന്‍ അവിടുന്നു സമ്മതിക്കുകയില്ല; നിന്നെ കാക്കുന്നവന് ഉറക്കം തൂങ്ങുകയില്ല.
ഏശയ്യാ 54 : 10
നിന്നോടു കരുണയുള്ള കര്‍ത്താവ് അരുളിച്ചെയ്യുന്നു: മലകള്‍ അകന്നുപോയേക്കാം; കുന്നുകള്‍ മാറ്റപ്പെട്ടേക്കാം. എന്നാല്‍, എന്റെ അചഞ്ചലമായ സ്നേഹം നിന്നെ പിരിയുകയില്ല; എന്റെ സമാധാന ഉടമ്പടിക്കു മാറ്റം വരുകയുമില്ല.
യോഹന്നാന് 14 : 14
എന്റെ നാമത്തില്‍ നിങ്ങള്‍ എന്നോട് എന്തെങ്കിലും ചോദിച്ചാല്‍ ഞാനതു ചെയ്തുതരും.