1 പത്രോസ് 1 : 3

മരിച്ചവരില്‍നിന്നുള്ള യേശുക്രിസ്തുവിന്റെ പുനരുത്ഥാനംവഴി സജീവമായ പ്രത്യാശയിലേക്ക് നമ്മെ വീണ്ടും ജനിപ്പിച്ച ദൈവവും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പിതാവുമായവന്‍ വാഴ്ത്തപ്പെടട്ടെ.

യാക്കോബ് 1 : 5

നിങ്ങളില്‍ ആര്‍ക്കെങ്കിലും ജ്ഞാനം കുറവാണെങ്കില്‍ അവന്‍ ദൈവത്തോട് ചോദിക്കട്ടെ; കുറ്റപ്പെടുത്താതെ എല്ലാവര്‍ക്കും ഉദാരമായി കൊടുക്കുന്ന അവിടുന്ന് അത് അവനു നല്‍കും.

റോമാ 15 : 13

പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ നിങ്ങള്‍ പ്രത്യാശയില്‍ നിറഞ്ഞു കവിയേണ്ടതിന് പ്രത്യാശയുടെ ദൈവം നിങ്ങളുടെ വിശ്വാസത്തിലൂടെ സകല സന്തോഷവും സമാധാനവും കൊണ്ട് നിങ്ങളെ നിറയ്ക്കട്ടെ.

ഫിലിപ്പി 4 : 7

സകല ബുദ്ധിയെയും കവച്ചുവെക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും ക്രിസ്തുയേശുവില്‍ കാത്തുകൊള്ളും.