അവന്‍ വീണേക്കാം, എന്നാല്‍,അതു മാരകമായിരിക്കുകയില്ല; കര്‍ത്താവ് അവന്‍റെ കൈയില്‍ പിടിച്ചിട്ടുണ്ട്.
സങ്കീര്‍ത്തനങ്ങള്‍ 102 : 2
എന്‍റെ കഷ്ടതയുടെ ദിനത്തില്‍ അങ്ങ് എന്നില്‍ നിന്നു മുഖം മറയ്ക്കരുതേ! അങ്ങ് എനിക്കു ചെവിതരണമേ! ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ വേഗം എനിക്കുത്തരമരുളണമേ!
യോഹന്നാന്‍ 16 : 33
നിങ്ങള്‍ എന്നില്‍ സമാധാനം കണ്ടെത്തേണ്ടതിനാണ് ഞാന്‍ ഇതു നിങ്ങളോടു പറഞ്ഞത്. ലോകത്തില്‍ നിങ്ങള്‍ക്കു ഞെരുക്കമുണ്ടാകും. എങ്കിലും ധൈര്യമായിരിക്കുവിന്‍; ഞാന്‍ ലോകത്തെ കീഴടക്കിയിരിക്കുന്നു.
മര്‍ക്കോസ് 11 : 24
അതിനാല്‍, ഞാന്‍ പറയുന്നു: പ്രാര്‍ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും ലഭിക്കുമെന്നു വിശ്വസിക്കുവിന്‍; നിങ്ങള്‍ക്കു ലഭിക്കുകതന്നെ ചെയ്യും.
സങ്കീര്‍ത്തനങ്ങള്‍ 46 : 10
ശാന്തമാകുക, ഞാന്‍ ദൈവമാണെന്നറിയുക; ഞാന്‍ ജനതകളുടെ ഇടയില്‍ ഉന്നതനാണ്; ഞാന്‍ ഭൂമിയില്‍ ഉന്നതനാണ്.
സങ്കീര്‍ത്തനങ്ങള്‍ 91 : 13-14
സിംഹത്തിന്‍റെയും അണലിയുടെയും മേല്‍ നീ ചവിട്ടിനടക്കും; യുവസിംഹത്തെയും സര്‍പ്പത്തെയും നീ ചവിട്ടിമെതിക്കും.അവന്‍ സ്നേഹത്തില്‍ എന്നോട് ഒട്ടിനില്‍ക്കുന്നതിനാല്‍ ഞാന്‍ അവനെ രക്ഷിക്കും; അവന്‍ എന്‍റെ നാമം അറിയുന്നതുകൊണ്ട് ഞാന്‍ […]
സങ്കീര്‍ത്തനങ്ങള്‍ 91 : 15
അവന്‍ എന്നെ വിളിച്ചപേക്ഷിക്കുമ്പോള്‍ ഞാന്‍ ഉത്തരമരുളും; അവന്‍റെ കഷ്ടതയില്‍ ഞാന്‍ അവനോടു ചേര്‍ന്നുനില്‍ക്കും; ഞാന്‍ അവനെ മോചിപ്പിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യും.
സങ്കീര്‍ത്തനങ്ങള്‍ 91 : 12
നിന്റെ പാദം കല്ലില്‍ തട്ടാതിരിക്കാന്‍ അവര്‍ നിന്നെ കൈകളില്‍ വഹിച്ചുകൊള്ളും.
ലൂക്കാ 1 : 37
ദൈവത്തിന് ഒന്നും അസാധ്യമല്ല.
സങ്കീര്‍ത്തനങ്ങള്‍ 50 : 15
അനര്‍ഥകാലത്ത് എന്നെ വിളിച്ചപേക്ഷിക്കുക; ഞാന്‍ നിന്നെ മോചിപ്പിക്കും; നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും.