യൂദാ 1 : 21

നിത്യജീവനിലേക്ക് നയിക്കുന്ന നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കാരുണ്യത്തിനായി കാത്തിരുന്നുകൊണ്ട് ദൈവസ്നേഹത്തില്‍ നിങ്ങളെത്തന്നെ കാത്തുസൂക്ഷിക്കുവിന്‍.

കൊളോസോസ് 3 : 12

ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ടവരും വിശുദ്ധരും പ്രിയപ്പെട്ടവരുമെന്ന നിലയില്‍ കാരുണ്യം, ദയ, വിനയം, സൗമ്യത, ക്ഷമ എന്നിവ ധരിക്കുവിന്‍.

വെളിപാട് 21 : 4

അവിടുന്ന് അവരുടെ കണ്ണുകളില്‍നിന്ന് കണ്ണീരെല്ലാം തുടച്ചുമാറ്റും. ഇനി മരണം ഉണ്ടാകുകയില്ല; ദുഃഖമോ കരച്ചിലോ വേദനയോ ഇനി ഉണ്ടായിരിക്കുകയില്ല.

2 കോറിന്തോസ് 4 : 16

അതുകൊണ്ട് ഞങ്ങള്‍ അധൈര്യപ്പെടുന്നില്ല; ഞങ്ങളുടെ ബാഹ്യമനുഷ്യന്‍ ക്ഷയിച്ചുകൊണ്ടിരിക്കുകയാണെങ്കിലും ആന്തരികമനുഷ്യന്‍ ദിനംപ്രതി നവീകരിക്കപ്പെടുന്നു.