സങ്കീര്‍ത്തനങ്ങള്‍ 4 : 1

എനിക്കു നീതി നടത്തിത്തരുന്ന ദൈവമേ, ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ എനിക്ക് ഉത്തരമരുളണമേ! ഞെരുക്കത്തില്‍ എനിക്ക് അങ്ങ് അഭയമരുളി, കാരുണ്യപൂര്‍വം എന്‍റെ പ്രാര്‍ഥന കേള്‍ക്കണമേ!

1 യോഹന്നാന്‍ 4 : 16

ദൈവത്തിനു നമ്മോടുള്ള സ്നേഹം നാം അറിയുകയും അതില്‍ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു. ദൈവം സ്നേഹമാണ്. സ്നേഹത്തില്‍ വസിക്കുന്നവന്‍ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു.

സങ്കീര്‍ത്തനങ്ങള്‍ 121 : 4-8

ഇസ്രായേലിന്‍റെ പരിപാലകന്‍ മയങ്ങുകയില്ല; ഉറങ്ങുകയുമില്ല.കര്‍ത്താവാണു നിന്‍റെ കാവല്‍ക്കാരന്‍; നിനക്കു തണലേകാന്‍ അവിടുന്നു നിന്‍റെ വലത്തുഭാഗത്തുണ്ട്.പകല്‍ സൂര്യനോ രാത്രി ചന്ദ്രനോനിന്നെ ഉപദ്രവിക്കുകയില്ല.സകല തിന്‍മകളിലുംനിന്നു കര്‍ത്താവ്നിന്നെ കാത്തുകൊള്ളും;അവിടുന്നു നിന്‍റെ ജീവന്‍ […]

ഏശയ്യാ 54 : 10

നിന്നോടു കരുണയുള്ള കര്‍ത്താവ് അരുളിച്ചെയ്യുന്നു: മലകള്‍ അകന്നുപോയേക്കാം; കുന്നുകള്‍ മാറ്റപ്പെട്ടേക്കാം. എന്നാല്‍, എന്‍റെ അചഞ്ചലമായ സ്നേഹം നിന്നെ പിരിയുകയില്ല; എന്‍റെ സമാധാന ഉടമ്പടിക്കു മാറ്റം വരുകയുമില്ല.

തോബിത്‌ 7 : 17

കുഞ്ഞേ, ധൈര്യമായിരിക്കുക. സ്വര്‍ഗത്തിന്‍റെയും ഭൂമിയുടെയും കര്‍ത്താവ് നിന്‍റെ ദുഃഖം അകറ്റി സന്തോഷമേകും. ധൈര്യമവലംബിക്കൂ.