അവിടുത്തെ ഭക്തരുടെമേല്‍ തലമുറകള്‍ തോറും അവിടുന്ന് കരുണ വര്‍ഷിക്കും.
ഏശയ്യാ 65 : 24
വിളിക്കും മുന്‍പേ ഞാന്‍ അവര്‍ക്ക് ഉത്തരമരുളും, പ്രാര്‍ഥിച്ചുതീരുംമുന്‍പേ ഞാന്‍ അതു കേള്‍ക്കും.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 18 : 10
എന്തെന്നാല്‍, ഞാന്‍ നിന്നോടുകൂടെയുണ്ട്. ആരും നിന്നെ ആക്രമിക്കുകയോ ഉപദ്രവിക്കുകയോ ഇല്ല.
തോബിത് 4 : 19
ദൈവമായ കര്‍ത്താവിനെ എപ്പോഴും വാഴ്ത്തുക; നിന്‍റെ പാതകള്‍ നേരേയാകാനും നീ നിനയ്ക്കുന്ന കാര്യങ്ങള്‍ ശുഭമായി ഭവിക്കാനും അവിടുത്തോടു പ്രാര്‍ഥിക്കുക. ജനതകള്‍ക്കു ജ്ഞാനം നല്‍കപ്പെട്ടിട്ടില്ല. കര്‍ത്താവാണ് എല്ലാ നന്‍മയും […]
പുറപ്പാട് 33 : 17
കര്‍ത്താവു മോശയോടു പറഞ്ഞു: നീ ആവശ്യപ്പെട്ട ഈ കാര്യവും ഞാന്‍ ചെയ്യും. എന്തെന്നാല്‍, നീ എന്‍റെ പ്രീതി നേടിയിരിക്കുന്നു. നിന്നെ എനിക്കു നന്നായി അറിയാം.
ലൂക്കാ 1 : 35
ദൂതന് മറുപടി പറഞ്ഞു: പരിശുദ്ധാത്മാവ് നിന്‍റെ മേല്‍ വരും; അത്യുന്നതന്റെ ശക്തി നിന്‍റെ മേല്‍ ആവസിക്കും.
റൂത്ത് 2 : 12
നിന്‍റെ പ്രവൃത്തികള്‍ക്കു കര്‍ത്താവ് പ്രതിഫലം നല്‍കും. നീ അഭയം പ്രാപിച്ചിരിക്കുന്ന ഇസ്രായേലിന്‍റെ ദൈവമായ കര്‍ത്താവ് നിന്നെ സമൃദ്ധമായി അനുഗ്രഹിക്കും.
നിയമാവര്‍ത്തനം 28 : 10-14
കര്‍ത്താവിന്‍റെ നാമം നീ വഹിക്കുന്നതു കാണുമ്പോള്‍ ലോകത്തിലുള്ള സകല മനുഷ്യരും നിന്നെ ഭയപ്പെടും.നിനക്കു നല്‍കുമെന്നു നിന്‍റെ പിതാക്കന്‍മാരോടു ശപഥം ചെയ്തിട്ടുള്ള ദേശത്ത് കര്‍ത്താവു ധാരാളം മക്കളെയും കന്നുകാലികളെയും […]
നിയമാവര്‍ത്തനം 28 : 7
നിനക്കെതിരേ വരുന്ന ശത്രുക്കളെ നിന്‍റെ മുന്‍പില്‍ വച്ചു കര്‍ത്താവു തോല്‍പിക്കും. നിനക്കെതിരായി അവര്‍ ഒരു വഴിയിലൂടെ വരും; ഏഴു വഴിയിലൂടെ പലായനം ചെയ്യും.
എസെക്കിയേല്‍ 12 : 28
ആകയാല്‍ നീ അവരോടു പറയുക: ഞാന്‍ പറഞ്ഞകാര്യങ്ങള്‍ക്ക് ഇനി ഒട്ടും വിളംബം സംഭവിക്കുകയില്ല; അവനിറവേറ്റുകതന്നെ ചെയ്യും എന്നു ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.