പ്രഭാഷകന്‍ 47 : 22

കര്‍ത്താവ് ഒരിക്കലും കാരുണ്യം വെടിയുകയോ തന്‍റെ സൃഷ്ടികള്‍ നശിക്കാന്‍ ഇടവരുത്തുകയോ ഇല്ല; അവിടുന്ന് താന്‍ തിരഞ്ഞെടുത്തവന്‍റെ പിന്‍ഗാമികളെ തുടച്ചുമാറ്റുകയോ തന്നെ സ്നേഹിക്കുന്നവന്‍റെ സന്തതിപരമ്പരകളെ നശിപ്പിക്കുകയോ ഇല്ല; അതിനാല്‍ […]

ഹഗ്‌ഗായി 2 : 4

എങ്കിലും, സെറുബാബേല്‍, ധൈര്യമായിരിക്കുക. യഹോസദാക്കിന്‍റെ പുത്രനും പ്രധാനപുരോഹിതനുമായ ജോഷ്വ, ധൈര്യമായിരിക്കുക. ദേശവാസികളെ, ധൈര്യമ വലംബിക്കുവിന്‍- കര്‍ത്താവ് അരുളിച്ചെയ്യുന്നു. പണിയുവിന്‍, ഞാന്‍ നിങ്ങളോടുകൂടെയുണ്ട്- സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു.

യോഹന്നാന്‍ 6 : 35

യേശു അവരോടു പറഞ്ഞു: ഞാനാണ് ജീവന്‍റെ അപ്പം. എന്‍റെ അടുത്തു വരുന്നവന് ഒരിക്കലും വിശക്കുകയില്ല. എന്നില്‍ വിശ്വസിക്കുന്നവന് ദാഹിക്കുകയുമില്ല.

പുറപ്പാട്‌ 33 : 17

കര്‍ത്താവു മോശയോടു പറഞ്ഞു: നീ ആവശ്യപ്പെട്ട ഈ കാര്യവും ഞാന്‍ ചെയ്യും. എന്തെന്നാല്‍, നീ എന്‍റെ പ്രീതി നേടിയിരിക്കുന്നു. നിന്നെ എനിക്കു നന്നായി അറിയാം.

ഏശയ്യാ 59 : 16

അവിടെ ആരുമില്ലെന്ന് അവിടുന്നു കണ്ടു; ഇടപെടാന്‍ ആരുമില്ലാത്തതിനാല്‍, അവിടുന്ന് ആശ്ചര്യപ്പെട്ടു. സ്വന്തം കരംതന്നെ അവിടുത്തേക്കു വിജയം നല്‍കി. സ്വന്തം നീതിയില്‍ അവിടുന്ന് ആശ്രയിച്ചു.

സങ്കീര്‍ത്തനങ്ങള്‍ 18 : 6

കഷ്ടതയില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു; എന്‍റെ ദൈവത്തോടു ഞാന്‍ സഹായത്തിനായി നിലവിളിച്ചു; അവിടുന്നു തന്‍റെ ആലയത്തില്‍നിന്ന് എന്‍റെ അപേക്ഷ കേട്ടു; എന്‍റെ നിലവിളി അവിടുത്തെ കാതുകളിലെത്തി.

സങ്കീര്‍ത്തനങ്ങള്‍ 20 : 5

നിന്‍റെ വിജയത്തില്‍ ഞങ്ങള്‍ ആഹ്ളാദിക്കും; അങ്ങനെ ഞങ്ങളുടെ ദൈവത്തിന്‍റെ നാമത്തില്‍ ഞങ്ങള്‍ വിജയപതാക പാറിക്കും; കര്‍ത്താവു നിന്‍റെ അപേക്ഷകള്‍ കൈക്കൊള്ളട്ടെ!

സങ്കീര്‍ത്തനങ്ങള്‍ 3 : 3-4

കര്‍ത്താവേ, അങ്ങാണ് എന്‍റെ രക്ഷാകവചവും എന്‍റെ മഹത്വവും;എന്നെ ശിരസ്സുയര്‍ത്തി നിറുത്തുന്നതും അവിടുന്നുതന്നെ.ഉച്ചത്തില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്നു; തന്‍റെ വിശുദ്ധപര്‍വതത്തില്‍ നിന്ന് അവിടുന്ന് എനിക്ക് ഉത്തരമരുളുന്നു.

ഏശയ്യാ 51 : 12

ഞാന്‍ തന്നെ നിന്നെ ആശ്വസിപ്പിക്കുന്നവന്‍. മരണമുള്ള മനുഷ്യനെയും തൃണസദൃശനായ മനുഷ്യ സന്തതിയെയും നീ എന്തിനു ഭയപ്പെടണം?