ജറെമിയാ 31 : 16

കര്‍ത്താവ് അരുളിച്ചെയ്യുന്നു: കരച്ചില്‍ നിര്‍ത്തി കണ്ണീര്‍ തുടയ്ക്കൂ. നിന്‍റെ യാതനകള്‍ക്കു പ്രതിഫലം ലഭിക്കും; ശത്രുക്കളുടെ ദേശത്തുനിന്ന് അവര്‍ തിരികെ വരും – കര്‍ത്താവ് അരുളിച്ചെയ്യുന്നു. നിന്‍റെ ഭാവി […]

നിയമാവര്‍ത്തനം 28 : 7

നിനക്കെതിരേ വരുന്ന ശത്രുക്കളെ നിന്‍റെ മുന്‍പില്‍ വച്ചു കര്‍ത്താവു തോല്‍പിക്കും. നിനക്കെതിരായി അവര്‍ ഒരു വഴിയിലൂടെ വരും; ഏഴു വഴിയിലൂടെ പലായനം ചെയ്യും.

Isaiah 40:31

യഹോവയിൽ പ്രത്യാശവയ്ക്കുന്നവർ വീണ്ടും ശക്തി പ്രാപിക്കും; അവർ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും. അവർ ഓടിയാലും ക്ഷീണിക്കുകയില്ല; നടന്നാലും തളരുകയുമില്ല.

വിലാപങ്ങൾ 3:22-23

കർത്താവിന്റെ കാരുണ്യം ഒരിക്കലും അവസാനിക്കുന്നില്ല; അവിടുത്തെ കൃപ വറ്റിവരണ്ടുപോകുന്നതുമല്ല. ഓരോ പ്രഭാതത്തിലും അത് പുതിയതാണ്; അവിടുത്തെ വിശ്വസ്തത മഹത്തായതാണ്.

സങ്കീർത്തനങ്ങൾ 91:1-2

ഉന്നതന്റെ മറവിൽ വസിക്കുന്നവനും സർവ്വശക്തന്റെ തണലിൽ കഴിയുന്നവനും കർത്താവിനോട് പറയും: അവിടുന്നാണ് എന്റെ സങ്കേതവും കോട്ടയും; ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവം.