പൂർണ്ണഹൃദയത്തോടെ കർത്താവിൽ ആശ്രയിക്കുക; സ്വന്തം വിവേകത്തെ ആശ്രയിക്കരുത്. നിന്റെ എല്ലാ വഴികളിലും അവിടുത്തെ സ്മരിക്കുക; അവിടുന്ന് നിനക്ക് വഴിതുറന്നുതരും.
1 പത്രോസ് 5:7
നിങ്ങളുടെ ചിന്താകുലതകളെല്ലാം അവിടുത്തെമേൽ ഇട്ടുകൊള്ളുവിൻ. അവിടുന്ന് നിങ്ങളുടെ കാര്യത്തിൽ ശ്രദ്ധാലുവാണ്.
സങ്കീർത്തനങ്ങൾ 23:1
കർത്താവ് എന്റെ ഇടയനാണ്; എനിക്ക് ഒന്നിനും കുറവുണ്ടാവുകയില്ല.
മത്തായി 11:28
ഭാരങ്ങൾ ചുമക്കുന്നവരും അദ്ധ്വാനിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം.
Isaiah 41:10
ഭയപ്പെടേണ്ട, ഞാൻ നിന്നോടുകൂടിയുണ്ട്; പരിഭ്രമിക്കേണ്ട, ഞാനാണ് നിന്റെ ദൈവം. ഞാൻ നിന്നെ ശക്തിപ്പെടുത്തും; ഞാൻ നിന്നെ സഹായിക്കും.
നിയമാവര്‍ത്തനം 28 : 1-14
നിന്‍റെ ദൈവമായ കര്‍ത്താവിന്‍റെ വാക്കുകേട്ട് ഇന്നു ഞാന്‍ നിനക്കു നല്‍കുന്ന കല്‍പനകളെല്ലാം സൂക്ഷ്മമായി പാലിക്കുമെങ്കില്‍ അവിടുന്ന് നിന്നെ ഭൂമിയിലെ മറ്റെല്ലാ ജനതകളെയുംകാള്‍ ഉന്നതനാക്കും.അവിടുത്തെ വചനം ശ്രവിച്ചാല്‍ അവിടുന്ന് […]
നിയമാവര്‍ത്തനം 28 : 8
നിന്‍റെ കളപ്പുരകളിലും നിന്‍റെ പ്രയത്നങ്ങളിലും കര്‍ത്താവ് അനുഗ്രഹം വര്‍ഷിക്കും. നിന്‍റെ ദൈവമായ കര്‍ത്താവ് നിനക്കു തരുന്ന ദേശത്ത് അവിടുന്നു നിന്നെ അനുഗ്രഹിക്കും.
നിയമാവര്‍ത്തനം 28 : 7
നിനക്കെതിരേ വരുന്ന ശത്രുക്കളെ നിന്‍റെ മുന്‍പില്‍ വച്ചു കര്‍ത്താവു തോല്‍പിക്കും. നിനക്കെതിരായി അവര്‍ ഒരു വഴിയിലൂടെ വരും; ഏഴു വഴിയിലൂടെ പലായനം ചെയ്യും.
യോഹന്നാന്‍ 16 : 23
അന്ന് നിങ്ങള്‍ എന്നോട് ഒന്നും ചോദിക്കുകയില്ല. സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ എന്‍റെ നാമത്തില്‍ പിതാവിനോടു ചോദിക്കുന്നതെന്തും അവിടുന്നു നിങ്ങള്‍ക്കു നല്‍കും.
ജോഷ്വ 1 : 9
ശക്തനും ധീരനുമായിരിക്കണമെന്നും ഭയപ്പെടുകയോ പരിഭ്രമിക്കുകയോ ചെയ്യരുതെന്നും നിന്നോടു ഞാന്‍ കല്‍പിച്ചിട്ടില്ലയോ? നിന്‍റെ ദൈവമായ കര്‍ത്താവ് നീ പോകുന്നിടത്തെല്ലാം നിന്നോടുകൂടെ ഉണ്ടായിരിക്കും.
ജോഷ്വ 1 : 5
നിന്‍റെ ആയുഷ്കാലത്തൊരിക്കലും ആര്‍ക്കും നിന്നെ തോല്‍പിക്കാന്‍ സാധിക്കുകയില്ല. ഞാന്‍ മോശയോടുകൂടെ എന്നപോലെ നിന്നോടുകൂടെയും ഉണ്ടായിരിക്കും.
ഹെബ്രായര്‍ 13 : 5
നിങ്ങളുടെ ജീവിതം ദ്രവ്യാഗ്രഹത്തില്‍നിന്നു സ്വതന്ത്രമായിരിക്കട്ടെ. ഉള്ളതുകൊണ്ടു തൃപ്തിപ്പെടുവിന്‍. ഞാന്‍ നിന്നെ ഒരു വിധത്തിലും അവഗണിക്കുകയോ ഉപേക്ഷിക്കുകയോ ഇല്ല എന്ന് അവിടുന്നു പറഞ്ഞിട്ടുണ്ടല്ലോ.