സകല തിന്മകളിലുംനിന്നു കര്‍ത്താവ്നിന്നെ കാത്തുകൊള്ളും; അവിടുന്നു നിന്റെ ജീവന് സംരക്ഷിക്കും.
ഏശയ്യാ 43 : 1
യാക്കോബേ, നിന്നെ സൃഷ്ടിക്കുകയും ഇസ്രായേലേ, നിന്നെ രൂപപ്പെടുത്തുകയും ചെയ്ത കര്‍ത്താവ് അരുളിച്ചെയ്യുന്നു; ഭയപ്പെടേണ്ടാ, ഞാന്‍ നിന്നെ രക്ഷിച്ചിരിക്കുന്നു; നിന്നെ പേരുചൊല്ലി വിളിച്ചിരിക്കുന്നു. നീ എന്‍േറതാണ്.
സങ്കീര്‍ത്തനങ്ങള്‍ 55 : 22
നിന്റെ ഭാരം കര്‍ത്താവിനെ ഏല്പിക്കുക,അവിടുന്നു നിന്നെതാങ്ങിക്കൊള്ളും; നീതിമാന് കുലുങ്ങാന്‍ അവിടുന്നുസമ്മതിക്കുകയില്ല.
ഹെബ്രായര്‍ 13 : 5
നിങ്ങളുടെ ജീവിതം ദ്രവ്യാഗ്രഹത്തില്‍നിന്നു സ്വതന്ത്രമായിരിക്കട്ടെ. ഉള്ളതുകൊണ്ടു തൃപ്തിപ്പെടുവിന്‍. ഞാന്‍ നിന്നെ ഒരു വിധത്തിലും അവഗണിക്കുകയോ ഉപേക്ഷിക്കുകയോ ഇല്ല എന്ന് അവിടുന്നു പറഞ്ഞിട്ടുണ്ടല്ലോ.
ഏശയ്യാ 41 : 10
ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെതാങ്ങിനിര്‍ത്തും.
യെശയ്യാവു 41:10
കർത്താവു നിന്റെകൂടെയുണ്ട്; നീ ഭയപ്പെടേണ്ടാ; ഞാൻ നിന്റെ ദൈവമാകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും.
മര്‍ക്കോസ് 9:23
യേശു അവനോടു: നിനക്കു കഴിയുമെങ്കില്‍ എന്നാണോ ചോദിക്കുന്നതു? വിശ്വസിക്കുന്നവനു സകലവും സാധ്യമാകും.
മത്തായി 21 : 22
വിശ്വാസത്തോടെ പ്രാര്‍ഥിക്കുന്നതെല്ലാം നിങ്ങള്‍ക്കു ലഭിക്കും.
ജോബ് 5 : 18
അവിടുന്ന് മുറിവേല്‍പ്പിക്കും; എന്നാല്‍, വച്ചുകെട്ടും; അവിടുന്ന് പ്രഹരിക്കും; എന്നാല്‍, അവിടുത്തെ കരം സുഖപ്പെടുത്തും.
സങ്കീർത്തനങ്ങൾ 46:1
“ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണയത്രേ.
സങ്കീർത്തനങ്ങൾ 91:11
“നിന്റെ വഴികളിൽ നിന്നെ കാത്തുപാലിക്കാൻ അവിടുന്ന് തന്റെ ദൂതന്മാരോടു കൽപിക്കും.”
ജെറെമിയ 30:17 –
“ഞാൻ നിനക്കു വീണ്ടും ആരോഗ്യം നൽകും; നിന്റെ മുറിവുകൾ സുഖപ്പെടുത്തും. കർത്താവ് അരുളിച്ചെയ്യുന്നു.”