അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം.”
സങ്കീർത്തനങ്ങൾ 34:18
“ഹൃദയം തകർന്നവർക്കു കർത്താവ് സമീപസ്ഥനാണ്; മനമുരുകിയവരെ അവിടുന്ന് രക്ഷിക്കുന്നു.
ഫിലിപ്പി 4:13
“എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാൻ എനിക്കു സാധിക്കും.”
2 കോറിന്തോസ് 12:9
“അവിടുന്ന് എന്നോട് പറഞ്ഞു: നിനക്ക് എന്റെ കൃപ മാത്രം മതി; എന്തെന്നാൽ, ബലഹീനതയിലാണ് എന്റെ ശക്തി പൂർണ്ണമായി പ്രകടമാകുന്നത്.”
ഏശയ്യ (യശയ്യാവ്) 40:31
“കർത്താവിനെ പ്രത്യാശയോടെ കാത്തിരിക്കുന്നവർ പുതിയ ശക്തി പ്രാപിക്കും; അവർ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും.”
ലൂക്കാ 1:37
“ദൈവത്തിന് ഒന്നും അസാധ്യമല്ല.”
ജറെമിയാ 31 : 3
വിദൂരത്തില്‍ നിന്നു കര്‍ത്താവ് അവനു പ്രത്യക്ഷനായി അരുളിച്ചെയ്തു: എനിക്കു നിന്നോടുള്ള സ്നേഹം അനന്തമാണ്; നിന്നോടുള്ള വിശ്വസ്തത അചഞ്ചലവും.
മത്തായി 7 : 7
ചോദിക്കുവിന്‍, നിങ്ങള്‍ക്കു ലഭിക്കും; അന്വേഷിക്കുവിന്‍, നിങ്ങള്‍ കണ്ടെത്തും; മുട്ടുവിന്‍, നിങ്ങള്‍ക്കു തുറന്നുകിട്ടും.
സങ്കീര്‍ത്തനങ്ങള്‍ 56 : 4
ആരുടെ വചനത്തെ ഞാന്‍ പ്രകീര്‍ത്തിക്കുന്നുവോ, ആ ദൈവത്തില്‍ നിര്‍ഭയനായി ഞാന്‍ ആശ്രയിക്കുന്നു; മര്ത്യന് എന്നോട് എന്തുചെയ്യാന്‍ കഴിയും?
പുറപ്പാട് 14 : 14
കര്‍ത്താവു നിങ്ങള്‍ക്കുവേണ്ടി യുദ്ധം ചെയ്തു കൊള്ളും. നിങ്ങള്‍ ശാന്തരായിരുന്നാല്‍ മതി.
സുഭാഷിതങ്ങള്‍ 30 : 5
ദൈവത്തിന്റെ ഓരോ വാക്കും സത്യമെന്നു തെളിയുന്നു. തന്നെ അഭയം പ്രാപിക്കുന്നവര്‍ക്ക് അവിടുന്ന് കവചമാണ്.
ഉല്പത്തി 39 : 23
അവിടെ എല്ലാം ജോസഫിന്റെ മേല്‍നോട്ടത്തിലാണു നടന്നത്. ജോസഫിനെ ഭരമേല്പിച്ച ഒരു കാര്യത്തിലും കാരാഗൃഹ സൂക്ഷിപ്പുകാരന് ഇടപെട്ടില്ല. കാരണം, കര്‍ത്താവ് അവന്റെ കൂടെ ഉണ്ടായിരുന്നു. അവന് ചെയ്തതൊക്കെ കര്‍ത്താവു […]