നിന്റെ എല്ലാ പ്രവൃത്തികളുംദൈവവിചാരത്തോടെയാകട്ടെ; അവിടുന്ന് നിനക്ക് വഴി തെളിച്ചുതരും,
സങ്കീര്‍ത്തനങ്ങള്‍ 34 : 18
ഹൃദയം നുറുങ്ങിയവര്‍ക്കു കര്‍ത്താവ്സമീപസ്ഥനാണ്; മനമുരുകിയവരെ അവിടുന്നു രക്ഷിക്കുന്നു.
യശയ്യാ 41:10
“ഭയപ്പെടേണ്ട; ഞാൻ നിന്നോടുകൂടെ ഉണ്ട്.”
സങ്കീർത്തനങ്ങൾ 37:5
“നിന്റെ വഴികളെ കർത്താവിന് സമർപ്പിക്ക; അവനിൽ ആശ്രയിക്ക; അവൻ പ്രവർത്തിക്കും.”
സങ്കീർത്തനങ്ങൾ 23:1
കർത്താവ് എന്റെ ഇടയനാകുന്നു; എനിക്ക് ഒരു കുറവും ഉണ്ടാകയില്ല.”
മത്തായി 19:26
“യേശു അവരെ നോക്കി: മനുഷ്യരാൽ ഇത് അസാധ്യം; ദൈവത്താൽ സകലവും സാധ്യം എന്നു പറഞ്ഞു.”
മർക്കോസ് 10:27
“യേശു അവരെ നോക്കി: മനുഷ്യരാൽ അസാധ്യം, ദൈവത്താൽ അല്ല; ദൈവത്താൽ സകലവും സാധ്യം എന്നു പറഞ്ഞു.”
സങ്കീർത്തനങ്ങൾ 27:1
“യഹോവ എന്റെ വെളിച്ചവും എന്റെ രക്ഷയും ആകുന്നു; ഞാൻ ആരെ ഭയപ്പെടും? യഹോവ എന്റെ ജീവന്റെ ദുർഗ്ഗം ആകുന്നു; ഞാൻ ആരെ പേടിക്കും?”
ഏശയ്യാ 41 : 10
ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെതാങ്ങിനിര്‍ത്തും.
ജറെമിയാ 32 : 27
ഞാന്‍ സകല മര്‍ത്ത്യരുടെയും ദൈവമായ കര്‍ത്താവാണ്. എനിക്ക് അസാധ്യമായി എന്തെങ്കിലുമുണ്ടോ?
എസെക്കിയേല്‍ 37 : 5-6
ദൈവമായ കര്‍ത്താവ് ഈ അസ്ഥികളോട് അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ നിങ്ങളില്‍ പ്രാണന് നിവേശിപ്പിക്കും; നിങ്ങള്‍ ജീവിക്കും.ഞാന്‍ നിങ്ങളുടെമേല്‍ ഞരമ്പുകള്‍ വച്ചുപിടിപ്പിക്കുകയും മാംസം വളര്‍ത്തുകയും ചര്‍മംപൊതിയുകയും നിങ്ങളില്‍ പ്രാണന് […]
പുറപ്പാട് 14 : 14
കര്‍ത്താവു നിങ്ങള്‍ക്കുവേണ്ടി യുദ്ധം ചെയ്തു കൊള്ളും. നിങ്ങള്‍ ശാന്തരായിരുന്നാല്‍ മതി.