കര്‍ത്താവാണു നിന്‍റെ മുന്‍പില്‍ പോകുന്നത്. അവിടുന്നു നിന്നോടുകൂടെ ഉണ്ടായിരിക്കും. അവിടുന്നു നിന്നെ ഭഗ്നാശനാക്കുകയോ പരിത്യജിക്കുകയോ ഇല്ല; ഭയപ്പെടുകയോ സംഭ്രമിക്കുകയോ വേണ്ടാ.
ഏശയ്യാ 41 : 13
നിന്‍റെ ദൈവവും കര്‍ത്താവുമായ ഞാന്‍ നിന്‍റെ വലത്തുകൈ പിടിച്ചിരിക്കുന്നു. ഞാനാണു പറയുന്നത്, ഭയപ്പെടേണ്ടാ. ഞാന്‍ നിന്നെ സഹായിക്കും.
ഏശയ്യാ 60 : 14
നിന്നെ പീഡിപ്പിച്ചവരുടെ പുത്രര്‍ നിന്‍റെ അടുക്കല്‍ വന്നു താണു വണങ്ങും. നിന്നെ നിന്ദിച്ചവര്‍ നിന്‍റെ പാദത്തില്‍ പ്രണമിക്കും. കര്‍ത്താവിന്‍റെ നഗരം, ഇസ്രായേലിന്‍റെ പരിശുദ്ധനായവന്‍റെ സീയോന്‍, എന്ന് അവര്‍ […]
ജോബ് 22 : 28
നീ തീരുമാനിക്കുന്ന കാര്യം നിനക്കു സാധിച്ചുകിട്ടും; നിന്‍റെ പാതകള്‍ പ്രകാശിതമാകും.
സഭാപ്രസംഗകന്‍ 3 : 1
എല്ലാറ്റിനും ഒരു സമയമുണ്ട്. ആകാശത്തിന് കീഴുള്ള സമസ്തകാര്യത്തിനും ഒരവസരമുണ്ട്.
1 പത്രോസ് 5 : 6
ദൈവത്തിന്‍റെ ശക്തമായ കരത്തിന്‍കീഴില്‍, നിങ്ങള്‍ താഴ്മയോടെ നില്‍ക്കുവിന്‍. അവിടുന്നു തക്കസമയത്തു നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടുത്തെ ഏല്‍പിക്കുവിന്‍. അവിടുന്നു നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവാണ്.
ജോഷ്വ 1 : 9
ശക്തനും ധീരനുമായിരിക്കണമെന്നും ഭയപ്പെടുകയോ പരിഭ്രമിക്കുകയോ ചെയ്യരുതെന്നും നിന്നോടു ഞാന്‍ കല്‍പിച്ചിട്ടില്ലയോ? നിന്‍റെ ദൈവമായ കര്‍ത്താവ് നീ പോകുന്നിടത്തെല്ലാം നിന്നോടുകൂടെ ഉണ്ടായിരിക്കും.
ജോഷ്വ 1 : 8
ന്യായപ്രമാണഗ്രന്ഥം എപ്പോഴും നിന്‍റെ അധരത്തിലുണ്ടായിരിക്കണം. അതില്‍ എഴുതിയിരിക്കുന്നതെല്ലാം പാലിക്കാന്‍ നീ ശ്രദ്ധിക്കണം. അതിനെക്കുറിച്ച് രാവും പകലും ധ്യാനിക്കണം. അപ്പോള്‍ നീ അഭിവൃദ്ധി പ്രാപിക്കുകയും വിജയം വരിക്കുകയും ചെയ്യും.
നിയമാവര്‍ത്തനം 28 : 13
കര്‍ത്താവു നിന്നെ ജനതകളുടെ നേതാവാക്കും; നീ ആരുടെയും ആജ്ഞാനുവര്‍ത്തി ആയിരിക്കുകയില്ല. ഇന്നു ഞാന്‍ നിനക്കു നല്‍കുന്ന, നിന്‍റെ ദൈവമായ കര്‍ത്താവിന്‍റെ കല്‍പനകള്‍ ശ്രവിച്ച് അവ ശ്രദ്ധാപൂര്‍വം പാലിക്കുമെങ്കില്‍ […]
സങ്കീര്‍ത്തനങ്ങള്‍ 121 : 7-8
സകല തിന്‍മകളിലുംനിന്നു കര്‍ത്താവ്നിന്നെ കാത്തുകൊള്ളും;അവിടുന്നു നിന്‍റെ ജീവന്‍ സംരക്ഷിക്കും.കര്‍ത്താവു നിന്‍റെ വ്യാപാരങ്ങളെ ഇന്നുമെന്നേക്കും കാത്തുകൊള്ളും.
സങ്കീര്‍ത്തനങ്ങള്‍ 121 : 5
കര്‍ത്താവാണു നിന്‍റെ കാവല്ക്കാരന്; നിനക്കു തണലേകാന്‍ അവിടുന്നു നിന്‍റെ വലത്തുഭാഗത്തുണ്ട്.
മത്തായി 9 : 22
യേശു തിരിഞ്ഞ് അവളെ നോക്കി അരുളിച്ചെയ്തു: മകളേ, ധൈര്യമായിരിക്കുക; നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. ആ നിമിഷംമുതല്‍ അവള്‍ സൗഖ്യമുള്ളവളായി.