ഇതു കേട്ടപ്പോള്‍ ഞങ്ങളുടെ മനസ്സു തകര്‍ന്നു. നിങ്ങള്‍ നിമിത്തം എല്ലാവരും നഷ്ടധൈര്യരായിത്തീര്‍ന്നു; മുകളില്‍ ആകാശത്തിലും താഴെ ഭൂമിയിലും നിങ്ങളുടെ ദൈവമായ കര്‍ത്താവുതന്നെയാണു ദൈവം.
സങ്കീര്‍ത്തനങ്ങള്‍ 75 : 2
ഞാന്‍ നിര്‍ണയിച്ച സമയമാകുമ്പോള്‍ ഞാന്‍ നീതിയോടെ വിധിക്കും.
1 ദിനവൃത്താന്തം 4 : 10
അവന്‍ ഇസ്രായേലിന്‍റെ ദൈവത്തോടു പ്രാര്‍ഥിച്ചു: ദൈവമേ, അങ്ങ് എന്നെ അനുഗ്രഹിച്ച് എന്‍റെ അതിരുകള്‍ വിസ്തൃതമാക്കണമേ! അങ്ങയുടെ കരം എന്നോടുകൂടെ ആയിരിക്കുകയും വിപത്തുകളില്‍ എന്നെ കാത്തുകൊള്ളുകയും ചെയ്യണമേ! അവന്‍റെ […]
ഹോസിയാ 14 : 4
ഞാന്‍ അവരുടെ അവിശ്വസ്തതയുടെ മുറിവ് ഉണക്കും. ഞാന്‍ അവരുടെമേല്‍ സ്നേഹം ചൊരിയും. കാരണം, അവരോടുള്ള എന്‍റെ കോപം അകന്നിരിക്കുന്നു.
ഏശയ്യാ 60 : 20
നിന്‍റെ സൂര്യന്‍ അസ്തമിക്കുകയില്ല; നിന്‍റെ ചന്ദ്രന്‍മറയുകയുമില്ല; കര്‍ത്താവ് നിന്‍റെ നിത്യപ്രകാശമായിരിക്കും. നിന്‍റെ വിലാപദിനങ്ങള്‍ അവസാനിക്കും.
യാക്കോബ് 4 : 8
ദൈവത്തോടു ചേര്‍ന്നുനില്‍ക്കുവിന്‍; അവിടുന്ന് നിങ്ങളോടും ചേര്‍ന്നുനില്‍ക്കും. പാപികളേ, നിങ്ങള്‍ കരങ്ങള്‍ ശുചിയാക്കുവിന്‍. സന്ദിഗ്ധമനസ്കരേ, നിങ്ങളുടെ ഹൃദയങ്ങള്‍ ശുചിയാക്കുവിന്‍.
ഹബക്കുക്ക് 3 : 19
കര്‍ത്താവായ ദൈവമാണ് എന്‍റെ ബലം. കലമാന്‍റെ പാദങ്ങള്‍ക്കെന്നപോലെ അവിടുന്ന് എന്‍റെ പാദങ്ങള്‍ക്കു വേഗത നല്‍കി. ഉന്നതങ്ങളില്‍ അവിടുന്ന് എന്നെ നടത്തുന്നു. ഗായകസംഘനേതാവിന്, തന്ത്രീനാദത്തോടെ.
ഏശയ്യാ 43 : 19
ഇതാ, ഞാന്‍ പുതിയ ഒരു കാര്യം ചെയ്യുന്നു. അതു മുളയെടുക്കുന്നതു നിങ്ങള്‍ അറിയുന്നില്ലേ? ഞാന്‍ വിജനദേശത്ത് ഒരു പാതയും മരുഭൂമിയില്‍ നദികളും ഉണ്ടാക്കും.
ഏശയ്യാ 43 : 5
ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. കിഴക്കുനിന്നു നിന്‍റെ സന്തതിയെ ഞാന്‍ കൊണ്ടുവരും; പടിഞ്ഞാറുനിന്നു നിങ്ങളെ ഒരുമിച്ചുകൂട്ടും.
ഹെബ്രായര്‍ 13 : 5
നിങ്ങളുടെ ജീവിതം ദ്രവ്യാഗ്രഹത്തില്‍നിന്നു സ്വതന്ത്രമായിരിക്കട്ടെ. ഉള്ളതുകൊണ്ടു തൃപ്തിപ്പെടുവിന്‍. ഞാന്‍ നിന്നെ ഒരു വിധത്തിലും അവഗണിക്കുകയോ ഉപേക്ഷിക്കുകയോ ഇല്ല എന്ന് അവിടുന്നു പറഞ്ഞിട്ടുണ്ടല്ലോ.
പുറപ്പാട് 33 : 17
കര്‍ത്താവു മോശയോടു പറഞ്ഞു: നീ ആവശ്യപ്പെട്ട ഈ കാര്യവും ഞാന്‍ ചെയ്യും. എന്തെന്നാല്‍, നീ എന്‍റെ പ്രീതി നേടിയിരിക്കുന്നു. നിന്നെ എനിക്കു നന്നായി അറിയാം.
സങ്കീര്‍ത്തനങ്ങള്‍ 42 : 5
എന്‍റെ ആത്മാവേ, നീ എന്തിനുവിഷാദിക്കുന്നു? നീ എന്തിനു നെടുവീര്‍പ്പിടുന്നു? ദൈവത്തില്‍ പ്രത്യാശവയ്ക്കുക. എന്‍റെ സഹായവും ദൈവവുമായ അവിടുത്തെ ഞാന്‍ വീണ്ടും പുകഴ്ത്തും.