അവിടുന്നു ഹൃദയം തകര്‍ന്നവരെ സൗഖ്യപ്പെടുത്തുകയും അവരുടെ മുറിവുകള്‍ വച്ചുകെട്ടുകയും ചെയ്യുന്നു.
ഉല്‍പത്തി 28 : 15
ഇതാ, ഞാന്‍ നിന്നോടു കൂടെയുണ്ട്. നീ പോകുന്നിടത്തെല്ലാം ഞാന്‍ നിന്നെ കാത്തുരക്ഷിക്കും, നിന്നെ ഈ നാട്ടിലേക്കു തിരിയേ കൊണ്ടുവരും. നിന്നോടു പറഞ്ഞതൊക്കെ നിറവേറ്റുന്നതുവരെ ഞാന്‍ നിന്നെ കൈവിടുകയില്ല.
സങ്കീര്‍ത്തനങ്ങള്‍ 103 : 3-5
അവിടുന്നു നിന്‍റെ അകൃത്യങ്ങള്‍ ക്ഷമിക്കുന്നു; നിന്‍റെ രോഗങ്ങള്‍ സുഖപ്പെടുത്തുന്നു.അവിടുന്നു നിന്‍റെ ജീവനെ പാതാളത്തില്‍നിന്നു രക്ഷിക്കുന്നു;അവിടുന്നു സ്നേഹവും കരുണയുംകൊണ്ടു നിന്നെ കിരീടമണിയിക്കുന്നു.നിന്‍റെ യൗവനം കഴുകന്റേ തുപോലെ നവീകരിക്കപ്പെടാന്‍വേണ്ടി, നിന്‍റെ […]
സങ്കീര്‍ത്തനങ്ങള്‍ 89 : 21
എന്റെ കൈ എന്നും അവനോടൊത്തുണ്ടായിരിക്കും. എന്റെ ഭുജം അവനു ശക്തി നല്‍കും.
ഏശയ്യാ 40 : 31
എന്നാല്‍, ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്തി പ്രാപിക്കും; അവര്‍ കഴുകന്‍മാരെപ്പോലെ ചിറകടിച്ചുയരും. അവര്‍ ഓടിയാലും ക്ഷീണിക്കുകയില്ല; നടന്നാല്‍ തളരുകയുമില്ല.