എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും.
സങ്കീര്‍ത്തനങ്ങള്‍ 46 : 1
ദൈവം നമ്മുടെ സങ്കേതവും ശക്തിയുമാണ്; കഷ്ടതകളില്‍ എപ്പോഴും തുണയായിരിക്കുന്ന സഹായം.
ജറെമിയാ 29 : 11
കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്‍റെ മനസ്‌സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനായുള്ള പദ്ധതിയാണത്; നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്ധതി.
യോഹന്നാന്‍ 14 : 27
സമാധാനം ഞാന്‍ നിങ്ങള്‍ക്കു തന്നിട്ടുപോകുന്നു. എന്‍റെ സമാധാനം നിങ്ങള്‍ക്കു ഞാന്‍ നല്‍കുന്നു. ലോകം നല്‍കുന്നതുപോലെയല്ല ഞാന്‍ നല്‍കുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട, ഭയപ്പെടുകയും വേണ്ട.
ഏശയ്യാ 41 : 10
ഭയപ്പെടേണ്ട, ഞാന്‍ നിന്നോടുകൂടെയുണ്ട്; പരിഭ്രമിക്കേണ്ട, ഞാനാണ് നിന്‍റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും; എന്‍റെ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെ താങ്ങിനിര്‍ത്തും.
സങ്കീര്‍ത്തനങ്ങള്‍ 91 : 1
അത്യുന്നതന്‍റെ സംരക്ഷണത്തില്‍ വസിക്കുന്നവനും, സര്‍വ്വശക്തന്‍റെ തണലില്‍ കഴിയുന്നവനും കര്‍ത്താവിനോടു പറയും: അവിടുന്നാണ് എന്‍റെ സങ്കേതവും കോട്ടയും; ഞാന്‍ ആശ്രയിക്കുന്ന എന്‍റെ ദൈവം.
പുറപ്പാട് 14 : 14
കര്‍ത്താവു നിങ്ങള്‍ക്കുവേണ്ടിയുദ്ധം ചെയ്തു കൊള്ളും. നിങ്ങള്‍ ശാന്തരായിരുന്നാല്‍ മതി.
മിക്കാ 7 : 9
അവിടുന്ന് എനിക്കുവേണ്ടി വാദിക്കുകയും എനിക്കു നീതി നടത്തിത്തരുകയും ചെയ്യുന്നതുവരെ ഞാന്‍ കര്‍ത്താവിന്‍റെ രോഷം സഹിക്കും. ഞാന്‍ അവിടുത്തേക്കെതിരായി പാപം ചെയ്തുപോയി. അവിടുന്ന് എന്നെ വെളിച്ചത്തിലേക്കു നയിക്കും. ഞാന്‍ […]
മിക്കാ 7 : 8
എന്‍റെ ശത്രുക്കളേ, എന്നെക്കുറിച്ച് ആഹ്ളാദിക്കേണ്ടാ. വീണാലും ഞാന്‍ എഴുന്നേല്‍ക്കും. ഞാന്‍ ഇരുട്ടിലിരുന്നാലും കര്‍ത്താവ് എന്‍റെ വെളിച്ചമായിരിക്കും.
ഏശയ്യാ 45 : 4
എന്‍റെ ദാസനായ യാക്കോബിനും ഞാന്‍ തിരഞ്ഞെടുത്ത ഇസ്രായേലിനുംവേണ്ടി ഞാന്‍ നിന്നെ പേരുചൊല്ലി വിളിക്കുന്നു. നീ എന്നെ അറിയുന്നില്ലെങ്കിലും ഞാന്‍ നിന്നെ നിന്‍റെ പിതൃനാമത്തിലും വിളിക്കുന്നു.
റൂത്ത് 2 : 12
നിന്‍റെ പ്രവൃത്തികള്‍ക്കു കര്‍ത്താവ് പ്രതിഫലം നല്‍കും. നീ അഭയം പ്രാപിച്ചിരിക്കുന്ന ഇസ്രായേലിന്‍റെ ദൈവമായ കര്‍ത്താവ് നിന്നെ സമൃദ്ധമായി അനുഗ്രഹിക്കും.
ഫിലിപ്പി 4 : 19
എന്‍റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയില്‍നിന്ന് യേശുക്രിസ്തുവഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കും.