നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും നീതിയും അന്വേഷിക്കുക; അതോടൊപ്പം ഇവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും.
യോഹന്നാന്‍ 3 : 16
എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്‍റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.
ഏശയ്യാ 43 : 2
നീ ജലത്തിലൂടെ കടന്നുപോകുമ്പോള്‍ ഞാന്‍ നിന്നോടുകൂടെയുണ്ടാകും; നദികള്‍ നിന്നെ മുക്കിക്കളയുകയില്ല. തീയിലൂടെ നടന്നാലും നിനക്കു പൊള്ളലേല്‍ക്കുകയില്ല; അഗ്നിനാളങ്ങള്‍ നിന്നെ ദഹിപ്പിക്കുകയുമില്ല.
സങ്കീര്‍ത്തനങ്ങള്‍ 34 : 18
ഹൃദയം തകര്‍ന്നവര്‍ക്കു കര്‍ത്താവു സമീപസ്ഥനാണ്; മനമുരുകിയവരെ അവിടുന്ന് രക്ഷിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 27 : 1
കര്‍ത്താവ് എന്‍റെ വെളിച്ചവും എന്‍റെ രക്ഷയുമാണ്; ഞാന്‍ ആരെ ഭയപ്പെടണം? കര്‍ത്താവ് എന്‍റെ ജീവന്റെ സംരക്ഷകനാണ്; ഞാന്‍ ആരെ പേടിക്കണം?
യോഷ്വാ 1 : 9
ധീരവും ശക്തവുമായിരിക്കാന്‍ നിന്നോടു ഞാന്‍ കല്‍പിച്ചിട്ടില്ലയോ? ഭയപ്പെടേണ്ടാ, പരിഭ്രമിക്കേണ്ടാ; നീ പോകുന്നിടത്തെല്ലാം നിന്‍റെ ദൈവമായ കര്‍ത്താവ് നിന്നോടുകൂടെയുണ്ട്.
റോമാ 8 : 28
ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്, അവിടുന്ന് സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നുവെന്ന് നമുക്കറിയാമല്ലോ.
യോഹന്നാന്‍ 16 : 33
നിങ്ങള്‍ക്ക് എന്നില്‍ സമാധാനം ഉണ്ടാകേണ്ടതിനാണ് ഞാന്‍ ഇതു നിങ്ങളോടു പറഞ്ഞത്. ലോകത്തില്‍ നിങ്ങള്‍ക്കു ഞെരുക്കമുണ്ടാകും; എങ്കിലും ധൈര്യമായിരിക്കുവിന്‍, ഞാന്‍ ലോകത്തെ കീഴടക്കിയിരിക്കുന്നു.
ഏശയ്യാ 40 : 31
എന്നാല്‍, കര്‍ത്താവില്‍ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്തി പ്രാപിക്കും. അവര്‍ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും; അവര്‍ ഓടിയാലും ക്ഷീണിക്കുകയില്ല; നടന്നാലും തളരുകയില്ല.
സങ്കീര്‍ത്തനങ്ങള്‍ 118 : 24
ഇതു കര്‍ത്താവുണ്ടാക്കിയ ദിവസമാണ്; ഇന്നു നമുക്ക് ആനന്ദിക്കുകയും ആഹ്ളാദിക്കുകയും ചെയ്യാം.
സുഭാഷിതങ്ങള്‍ 3 : 5
പൂര്‍ണ്ണഹൃദയത്തോടെ കര്‍ത്താവില്‍ ആശ്രയിക്കുക; സ്വന്തം ബുദ്ധിയില്‍ ആശ്രയിക്കരുത്. നിന്‍റെ എല്ലാ വഴികളിലും അവിടുത്തെ സ്മരിക്കുക; അവിടുന്ന് നിന്‍റെ പാതകളെ നേരെയാക്കും.
മത്തായി 11 : 28
അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായ നിങ്ങളെല്ലാവരും എന്‍റെ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം.